കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കട്ടിപ്പാറയില്‍ ദുരന്ത നിവാരണ സേന എത്താന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി Read More …

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ക്യാമ്ബ് ഫോളോവേഴ്‌സ് എന്ന പേരില്‍ ജോലിക്കെടുത്ത് പോലീസുകാരെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ അടിമപ്പണി ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതിയില്‍ വീട്ടുപണിക്കായി ഇവരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ച്‌ 21 ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണ്. സഭയെയും പൊതുജനത്തെയും മുഖ്യമന്ത്രി വിഡ്ഢികളാക്കിയെന്നും മുഖ്യമന്ത്രിക്കെതിരേ അവകാശ Read More …

എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > പൊലീസ് ഡ്രൈവര്‍ക്ക് ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിനതീതരല്ല. സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം അതീവഗൗരവതരമാണ്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം ഉദ്യോഗസ്ഥര്‍ പെരുമാറേണ്ടത്. എത്ര ഉന്നതരായാലും സര്‍ക്കാര്‍ കര്‍ശനനടപടി Read More …

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മ‌ര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും ഡിജിപിക്ക് നിര്‍ദേശമുണ്ട്. അതേസമയം കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.സി.പി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവര്‍ ഗവാസ്‌കറുടെയും Read More …

റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; പിണറായി

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്റും നല്‍കുന്നത്. സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്ബെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മേലനങ്ങാതെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് വിഎസ്

തിരുവനന്തപുരം: മേലനങ്ങാതെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യസഭാസീറ്റ് മാണി അടിച്ചെടുത്തതെന്ന് വിഎസ് അച്യുതാനന്ദന്‍. കൂടുതല്‍ കരുത്തോടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ശോഭ കെടുത്താനുള്ള ചെപ്പടിവിദ്യ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും വിഎസ് പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല കാര്യങ്ങളെ ഇകഴ്ത്താനുള്ള ശ്രമം വിജയിക്കില്ല. ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം Read More …

സുധീരന്‍റെ വാക്കുകള്‍ പാര്‍ട്ടിയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ചെന്ന് കെ.സി.ജോസഫ്

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെ തള്ളി മുന്‍ മന്ത്രി കെ.സി.ജോസഫ്. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെ സുധീരന്‍റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് Read More …

കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോ; കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി കോട്ടയം ലോകസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് മെമ്ബറാണ്. ലോകസഭാ മെമ്ബറായിരിക്കെയാണ് ആ സ്ഥാനം അസാധുവാക്കി അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിക്കുന്നത്. ഇതിലൂടെ കോട്ടയം ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുകയാണ് ജോസ് കെ Read More …