രക്തസമ്മര്‍ദം കൂടി : ജി.സുധാകരനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നു മന്ത്രി ജി.സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ എംആര്‍ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഇന്നുതന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തര്‍ വ്യവസായി, അലിഭായിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ (34) കൊലപ്പെടുത്തിയത് ഖത്തറിലെ വ്യവസായി സത്താറിന്റെ ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതി അലിഭായിയുടെ കുറ്റസമ്മതം. കുടുംബബന്ധം തകര്‍ത്തതിലുള്ള പകയാണ് രാജേഷിനെ കൊല്ലാന്‍ കാരണം. കൊലയ്ക്ക് ശേഷം ആയുധങ്ങള്‍ കൊല്ലത്ത് ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശ്രീജിത്തിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

കൊച്ചി:വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് പോലീസ് നടപടി ആരംഭിച്ചു. വിവാദമായ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ബെഹ്‌റ പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. Read More …

ദേശീയപാത വികസനം: സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: ദേശീയപാത നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പൊതുപരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സര്‍വേ നടപടിയലും കല്ലിടലും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി ചില വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് മന്ത്രി വ്യക്തമാക്കി. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ Read More …

ദളിത്പീഡനം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കും: ആന്റണി

തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്ക് അറുതി വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ശക്തമായ നിയമസംവിധാനം നിലനില്‍ക്കുമ്‌ബോഴാണ് ദളിതര്‍ക്കെതിരായ ഈ അതിക്രമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ ഐക്യദാര്‍ഢ്യ കൂട്ടായ്മ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ഹീനമായ ജാതി ചിന്ത നിലനില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. Read More …

കെ കെ ഷൈലജയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: ചികിത്സാ ചെലവ് അനര്‍ഹമായി കൈപറ്റിയെന്ന മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവും എംപിയുമായ വി. മുരളീധരനാണ് ഹര്‍ജി നല്‍കിയത്.8,500 രൂപയില്‍ കുടുതല്‍ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ശൈലജ ഭര്‍ത്താവ് കെ. ഭാസ്‌കരന്റെ ചികിത്സ ചെലവിനായി Read More …

ബിജെപി സര്‍ക്കാരിന്റെ ദളിത് വേട്ട: രാജ്ഭവനിലേക്ക് നാളെ സിപിഐ എം മാര്‍ച്ച്

തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ തുടരുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാജ്ഭവനിലേക്കും എല്ലാ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും സിപിഐ എം ബഹുജന മാര്‍ച്ച് നടത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ദളിത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ക്കെതിരെയാണ് മാര്‍ച്ച് . ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള Read More …

കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ തിരുത്തണമെന്ന് ഐഎംഎ

തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജുകളില്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാടുകള്‍ അംഗീകരിക്കുവാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഇരുപക്ഷവം നിലപാട് തിരുത്തി മുന്നോട്ടു പോകുവാന്‍ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭാസ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന നിലവാര തകര്‍ച്ച ഉത്ക്കണ്ഠ ഉണ്ടാക്കുന്നതാണ്. എംബിബിഎസ് പോലുള്ള കോഴ്‌സുകളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരുന്നത് കൊണ്ടാണ് Read More …