മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും; യു.ഡി.എഫ് ഒറ്റക്കെട്ട് -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. Read More …

സീറ്റ് നല്‍കിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് രാഷ്ട്രീയ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോണ്‍ഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തും. വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന്‍റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ല്‍ ഇതിന് പകരമായി രണ്ട് സീറ്റ് Read More …

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഭാരവാഹികളും രാജിക്കൊരുങ്ങുകയാണ്. ഇതിനിടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. വിഡി സതീശന്‍, വിടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്ബില്‍, ഹൈബി Read More …

രാജ്യസഭ സീറ്റ്​: കോണ്‍ഗ്രസ്​ കീഴടങ്ങിയെന്ന്​ വി.എം സുധീരന്‍

തിരുവനന്തപുുരം: രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയതിലുടെ കോണ്‍ഗ്രസ്​ നേതൃത്വം കേരള കോണ്‍ഗ്രസിന്​ മുന്നില്‍ കീഴടങ്ങിയെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ വി.എം സുധീരന്‍. തീരുമാനത്തിന്​ കോണ്‍ഗ്രസ്​ ​കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ്​ പ്രവര്‍ത്തകരു​ടെ ​മനോവീര്യം കെടുത്ത നടപടിയാണ്​ ഉണ്ടായതെന്നും തീരുമാനം കൊണ്ട്​ നേതൃത്വത്തിന്​ ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരന്‍ പ്രതികരിച്ചു. അതേ സമയം, തീരുമാനത്തിന്​ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന്​ Read More …

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി; സീറ്റ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് വിഷയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫും അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി Read More …

കെ.എസ്‌.ആര്‍.ടി.സി ഇലക്‌ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തും. വിജയിക്കുകയാണെങ്കില്‍ മുന്നൂറോളം വൈദ്യുത ബസുകള്‍ പുതിയതായി ഇറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെഎസ്‌ആര്‍ടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റര്‍ നിരക്കില്‍ Read More …

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല, തീവ്രവാദികള്‍ക്ക് തല്ലാനുള്ളതല്ല പൊലീസ്: മുഖ്യമന്ത്രി

തിരുവനന്തപുരം: എടത്തലയില്‍ യുവാവ് പൊലീസ് മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ നിയമസഭിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഉസ്മാനാണ് ആദ്യം പൊലീസിനെ ആക്രമിച്ചതെന്നും എന്നാല്‍ പൊലീസിന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ പ്രതിഷേധവുമായി എത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും Read More …

എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളെ എടുത്തു പറഞ്ഞാണ് പിണറായി ഇക്കാര്യം പരാമര്‍ശിച്ചത്. സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാവുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രഥമസമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …