രാജ്യസഭാ സീറ്റ് ; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം : യു.ഡി.എഫ് യോഗത്തില്‍ വി.എം സുധീരന്‍ പങ്കെടുത്തില്ല. രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതിന്റെ പ്രതിഷേധത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം യുഡിഎഫ് കണ്‍വീനറെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ Read More …

ഡ്യൂട്ടി രജിസ്റ്ററില്‍ ഗവാസ്കറുടെ പേര് തിരുത്തി; മകളെ രക്ഷിക്കാന്‍ എഡിജിപി നടത്തിയ ശ്രമം പാളി

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ സ്വന്തം മകളെ രക്ഷിക്കാന്‍ എഡിജിപി സുധേഷ് കുമാര്‍ നടത്തിയ കള്ളക്കളികള്‍ പുറത്ത്. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് കാട്ടി ഗവാസ്കര്‍ പരാതി നല്‍കിയ ദിവസം വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നു എന്ന് വരുത്തിതീര്‍ക്കാനാണ് എഡിജിപി ശ്രമിച്ചത്. ഇതിനായി ഡ്യൂട്ടി ബുക്കില്‍ ഗവാസ്കറിന് പകരം മറ്റൊരു പോലീസ് ഡ്രൈവറിന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് Read More …

കേന്ദ്രമന്ത്രിയാണെന്നു വെച്ച്‌ എന്തു വിടുവായിത്തവും പയാമോ: പീയുഷ് ഗോയലിന് മറുപടിയുമായി പിണറായി

കേന്ദ്ര മന്ത്രിയായതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് കോച്ച്‌ ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ടു മാത്രമായില്ലെന്നും പ്രാവര്‍ത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ Read More …

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി പിണറായി

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും. മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയിലായിരുന്നു ആദ്യമായി ഔപചാരിക വാര്‍ത്തസമ്മേളനം നടത്തിയത്. എന്നാല്‍ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്തസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല. മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും Read More …

കരിപ്പൂര്‍ വിമാനത്താവളം: ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്ബതില്‍ നിന്ന് ഏഴാക്കി മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തരം താഴ്‌ത്താനുള്ള നടപടിയാണെന്ന ആശങ്ക വ്യാപകമായിട്ടുണ്ടെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള Read More …

പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കായി സ്‌റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിച്ചു : മുഖ്യമന്ത്രി

തിരുവനന്തപുരം> ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശപ്രകാരം തിരികെ എത്തുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായി ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചെറുകിട നിക്ഷേപം സമാഹരിച്ച്‌ പ്രവാസികള്‍ മടങ്ങിയെത്തുമ്ബോള്‍ തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും Read More …

പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​ജി​പി​യു​ടെ മ​ക​ള്‍ പോ​ലീ​സ് ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​നെ​തി​യാ​ണ് ആ​ദ്യം കേ​സ് എ​ടു​ത്ത​ത്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ വിഷയം ചര്‍ച്ചയായതോടെയാണ് എ​ഡി​ജി​പി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക് Read More …

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്​ഥര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിലെ അടിമപ്പണി നിലനില്‍ക്കുന്നുവെന്നത്​ ഗൗരവതരമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിന്യസിക്കേണ്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങള്‍ക്കും ഉന്നത ഉദ്യോഗസ്​ഥര്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇത്തരം പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസ് മേധാവിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു Read More …