കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ നല്‍കും

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ തുക ഫെബ്രുവരി 20 മുതല്‍ നല്‍കി​തുടങ്ങുമെന്ന്​ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ​െഫബ്രുവരി 28ന് മുമ്ബ്​ ക​ുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മരന്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്കുകള്‍ വഴിയാണ്​ പെന്‍ഷന്‍ തുക വിതരണം ചെയ്യുക. 219 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന്​ വേണ്ടത്. പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട്​ Read More …

മലബാറിലെ ആക്രമങ്ങള്‍ക്ക് ആരാണ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലബാറിലെ ആക്രമങ്ങള്‍ക്ക് ആരാണ് നേതൃത്വം നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ തണലിലാണ് അക്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലയ്ക്കു പോയാല്‍ സിപിഎമ്മിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃത്രിമം കാട്ടിയെന്ന് ബി.ജെ.പി

കൊച്ചി: തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിമറി കാട്ടിയെന്ന് ബി.ജെ.പി ആരോപിച്ചു. സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് കുറച്ച് കാണിച്ചു. 2014ല്‍ ഭാര്യയുടെ പേരിലുള്ള ഭൂമി വിറ്റെങ്കിലും ഇത് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. എറണാകുളം Read More …

സര്‍ക്കാര്‍ നടപടി ജനദ്രോഹം ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. അവര്‍ക്ക് യാത്രാക്കൂലി കൂടി വര്‍ദ്ധിപ്പിച്ചത് കനത്ത പ്രഹരമാണ് Read More …

ആയുധമെടുക്കാന്‍ സി.പി.എം നിര്‍ബന്ധിക്കരുതെന്ന് കെ.സുധാകരന്‍

ആയുധമെടുക്കാന്‍ സി.പി.എമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് വീട്ടില്‍ ഷുഹൈബി (29)ന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ Read More …

വര്‍ധനയില്‍ തൃപ്തിയില്ല; സമരം തുടരാന്‍ ബസ് ഉടമകള്‍

തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയിേഷന്‍ സൂചന നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി Read More …

കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ Read More …

‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’; വിടി ബല്‍റാം

കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബല്‍റാം എംഎല്‍എ. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടു. ‘കൊല്ലാം, Read More …