ഇടത്, വലത് വേര്‍തിരിവ് ബൗദ്ധികവഞ്ചന ;കവികള്‍ വിശാലമായി ചിന്തിക്കണമെന്ന് കണ്ണന്താനം

തിരുവനന്തപുരം : ഇടത്, വലത് എന്ന വേര്‍തിരിവ് ഇല്ലാതെ സാഹിത്യോല്‍സവങ്ങളില്‍ എല്ലാത്തരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധികവഞ്ചനയാണന്നും സച്ചിദാനന്ദനെ പോലെയുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണമെന്നും കണ്ണന്താനം പറഞ്ഞു. കോഴിക്കോട്ടെ രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ Read More …

ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക്; സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും

കൊച്ചി : ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും. നാളെ പള്ളികളില്‍ വായിക്കും. ബിഷപ്പ് സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ എറണാകുളം അങ്കമാലി അതിരൂപതയുടെഅഡ്മിനിസ്‌ട്രേറ്ററാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ പുറത്തിറങ്ങും. കൂരിയയുടെ പൂര്‍ണ ചുമതല എടയന്ത്രത്തിനാണ്. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങി കടം വീട്ടാനാണ് എടയന്ത്രത്തിന്റെ തീരുമാന . Read More …

ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കൊച്ചി : ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വീണ്ടും മന്ത്രിയായതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. കേസിന് പിന്നില്‍ തോമസ് ചാണ്ടിയാണോയെന്നതിന് തെളിവ് ലഭിച്ചിട്ടില്ലന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പാറ്റൂര്‍ കേസ് റദ്ദാക്കി; ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി

വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. Read More …

കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധിയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി. കോടിക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും, കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബി എന്നും എം എം മണി ചൂണ്ടിക്കാട്ടി. നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ Read More …

ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കുന്ന കാര്യം പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന സൂചന നല്‍കി ബിഡിജെഎസ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും ബിഡിജൈസ് സംസ്ഥാന വെസ്പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് തുഷാര്‍ മനസ് തുറന്നത്. ചെങ്ങന്നൂരില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കുറയുമെന്ന് തുഷാര്‍ പറഞ്ഞു. ഇത്തവണ Read More …

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു

കേരള ഹൈക്കോടതിയുടെ 34ാം മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. 17 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം 2017 നവംബര്‍ ആറുമുതല്‍ ജസ്റ്റിസ് Read More …

കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തല്‍;സുധീരന്‍

തിരുവനന്തപുരം : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. ജനാധിപത്യ Read More …