കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: ലേക് പാലസ് റിസോര്‍ട്ടിലേയ്ക്ക് നിലംനികത്തി റോഡ് നിര്‍മിച്ചതിനെ തുടര്‍ന്ന് കേസെടുക്കാനുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ Read More …

സോളാര്‍ റിപ്പോര്‍ട്ട്: തിരുവഞ്ചൂരിന്റെ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് തിരുവഞ്ചൂര്‍ ഹരിജിയില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ചോദിച്ച Read More …

കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2441 കോടി എം.എം മണി

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബിക്ക് 2441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയില്‍ അറിയിച്ചു സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളുമാണ് കുടിശ്ശിക വരുത്തിയത്. ജല അതോറിറ്റി 1219.33 കോടിയാണ് കൊടുക്കാനുള്ളത്. 109.09കോടി സര്‍ക്കാര്‍ വകുപ്പുകളും 205.58 കോടി പൊതു മേഖലാ സ്ഥാപനങ്ങളും 550.28 കോടി സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഐഎംഎ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വേറെ സ്ഥലമുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.

ഓഖി ദുരന്തം: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തതയില്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടെയും, കാണാതായവരുടെയും കണക്കില്‍ സര്‍ക്കാറിന് അവ്യക്തതയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിയമസഭയില്‍ അറിയിലാണ് ഇക്കാര്യം അറിയിച്ചത്. ഓഖി ദുരന്തത്തില്‍ ഇതുവരെ 51 പേരാണ് മരിച്ചത്, 103 പേരെ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കണ്ടെത്താനുണ്ട്. ഇത്രകാലം കഴിഞ്ഞതിനാല്‍ അവരെയും മരിച്ചവരുടെ കൂട്ടത്തിലാണ് നിലവില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ദുരന്തബാധിതരുടെ Read More …

പിണറായിയെ വലിച്ചുകീറി പാര്‍ട്ടിക്കാര്‍, സിപിഎമ്മുകാരെ ദ്രോഹിച്ച പോലീസുകാരെ സംരക്ഷിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖുമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍. അടുത്തകാലത്തൊന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിക്കെതിരേ നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. മുഖ്യമന്ത്രി പോലീസുകാരെ അഴിച്ചുവിട്ടിരിക്കുകയാണെന്നും പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ Read More …

സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നത് Read More …

കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക വേണ്ട: സംശയത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംശയത്തിന്റെ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ Read More …