കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക വേണ്ട: സംശയത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംശയത്തിന്റെ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ Read More …

പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരിസ്ഥിതി കമ്മറ്റിയില്‍ ഇരിക്കുന്ന ഒരു വ്യക്തി പരിസ്ഥിതിക്ക് വെല്ലുവിളി നേരിടുന്ന നിര്‍മാണ പ്രവൃത്തികള്‍ നടത്തുകയാണെന്നും ഈ കമ്മിറ്റിയില്‍ നിന്നും എംഎല്‍എയെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു. പി വി അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്തിറക്കാന്‍ പറ്റൂവെന്നും പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ മാനസിക പ്രയാസമുണ്ട്. ഇത് എത്രയും വേഗം മുന്നണി പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്‍തുണയുള്ള പാര്‍ട്ടി കേരളകോണ്‍ഗ്രസ് Read More …

കണ്ണട വിവാദം: മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇത്രയും വിലയുള്ള ലെന്‍സ് വാങ്ങിയതെന്നും അയ്യായിരം രൂപയില്‍ താഴെയുള്ള ഫ്രെയിം മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 Read More …

ആരോഗ്യമന്ത്രിക്ക്​ പിന്നാലെ സ്​പീക്കറും വിവാദത്തില്‍; കണ്ണടക്കായി കൈപ്പറ്റിയത്​ അരലക്ഷം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക്​ പിന്നാലെ സ്​പീക്കര്‍ പി.ശ്രീരാമകൃഷ്​ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. വിവരവകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​. ലെന്‍സിനായി ഏകദേശം 45000 രൂപയും ബാക്കി ഫ്രെയിമിനായുമാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപയാണ്​ ആകെ സ്​പീക്കര്‍ Read More …

നവകേരളം സൃഷ്ടിക്കാന്‍ ശക്തിപകരുന്ന ബജറ്റ്: വി എസ്

തിരുവനന്തപുരം > തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അഭിനന്ദനാര്‍ഹമായ ബജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓഖി ദുരന്തവും, ദുരന്തസമാനമായ രീതിയിലുള്ള നോട്ട് നിരോധനവും, ജിഎസ്ടിയും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും, ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, Read More …

ഭാവനയില്‍ കെട്ടിയുയര്‍ത്തിയ കടലാസ് സൗധമാണ് ബഡ്ജറ്റ്: ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2017-18 ലെ ബഡ്ജറ്റ് ഒരു സാഹിത്യ സൃഷ്ടി പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ഒരു കടലാസ് സൗധമാണ് ബഡ്ജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പ്പന Read More …

ബജറ്റിന്റെ പവിത്രത നഷ്ടമായെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ വിമര്‍ശനം. നിയമന നിരോധനം ഔദ്യോഗികമാക്കിയ ബജറ്റാണിത്. വിലക്കയറ്റം തടയാന്‍ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. കിഫ്ബി വഴി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും പ്രതിപക്ഷ നേതാവ്? രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇ.ടി മുഹമ്മദ് Read More …