നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം ഒഴിവാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം വായിക്കാതെ ഗവര്‍ണര്‍. ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടല്‍ എന്ന പരാമര്‍ശം വായിക്കാതെ വിട്ടു. കേന്ദ്ര ഇടപെടല്‍ സംസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്ന വരിയും ചില സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന പരാമര്‍ശവും ഒഴിവാക്കിക്കൊണ്ടാണ് ഗവര്‍ണര്‍ പി.സദാശിവം പ്രസംഗം നടത്തിയത്.

ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കം;ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കരുതെന്നുമാണ് പൊലീസിന്റെ ആവശ്യം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് Read More …

പ്രതിപക്ഷ ബഹളത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തിനെതിരെ വ്യാപകമായ കുപ്രചാരണം നടന്നുവെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ചു. ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുമ്‌ബോള്‍ വര്‍ഗീയ ശക്തികളുടെ ഇത്തരം കുപ്രചാരണങ്ങള്‍ അപലപനീയമാണ്. എന്നാല്‍ ഇവയെല്ലാം മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ നയപ്രഖ്യാപന പ്രസംഗം Read More …

ആറു വര്‍ഷത്തെ പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശ്ശൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി ഭാവനയ്ക്ക് നവീന്‍ മിന്നു ചാര്‍ത്തി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്ബതികള്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുക്കും. Read More …

റീസര്‍വേ സ്വകാര്യവത്കരിക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ റീസര്‍വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍വേ വകുപ്പിലെ സി.പി.ഐ നിയന്ത്രണത്തിലുള്ള സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് നടപടി. സര്‍വേ വകുപ്പില്‍സ്വകാര്യവത്കരണം അനുവദിക്കരുതെന്നായിരുന്നു യൂണിയന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലും, ആവശ്യത്തിന് ജീവനക്കാരെ എംപ്‌ളോയ്‌മെന്റ് Read More …

ജിത്തുജോബ് കൊല്ലപ്പെട്ട കേസ്: ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

കൊല്ലം: കൊട്ടിയത്ത് ജിത്തുജോബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും. ജയമോളുടെ മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായ പരിശോധന നടത്താനാണു നീക്കം. മാനസിക പ്രശ്‌നമില്ലെന്ന ആദ്യനിഗമനം കോടതിയെ അറിയിച്ചിട്ടില്ല. ജയമോള്‍ മൃതദേഹം കൈകാര്യംചെയ്ത രീതിയാണു മാനസികനിലയില്‍ സംശയമുണ്ടാക്കിയത്. അമ്മയ്ക്കു മാനസികപ്രശ്‌നമുണ്ടെന്നാണു മകള്‍ വെളിപ്പെടുത്തിയത്.   ഒരു കൊല്ലമായി Read More …

ഫാസിസം പിടിമുറുക്കിയത് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം അറിയുന്നില്ല എ.സുരേഷ്

കൊച്ചി: സിപിഎംകോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച അടവുനയത്തില്‍ വി.എസിന്റെ നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്റെ മുന്‍ പി.എ എ. സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള അഭിപ്രായ വ്യത്യാസത്തെ കേവലം യെച്ചൂരികാരാട്ട് തര്‍ക്കമായി മാധ്യമങ്ങള്‍ ചുരുക്കി കാണുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.       ബിജെപി ഒരു രാജ്യവിപത്തായി മാറുന്നെന്നും മോദി Read More …

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം

കോട്ടയം: ഭൂമിയിടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചിരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി Read More …