തോമസ് ചാണ്ടി വിഷയവും, കളക്ടറുടെ റിപ്പോര്‍ട്ടും മന്ത്രിസഭായോഗം പരിഗണിച്ചില്ല

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല. റവന്യുമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രിസഭ വിലയിരുത്തി. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. അത് കൂടുതല്‍ വിവാദങ്ങളിലേയ്ക്കാണ് വഴിവെയക്കുക. വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ Read More …

മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐവി ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡ് ലഭിച്ച ആരൂഢം പോലുളള Read More …

ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി.     രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി എന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗുരുവായൂര്‍ തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: കോടിയേരി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് Read More …

ഐവി ശശി മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നല്‍കിയ സംവിധായകന്‍: എകെ ബാലന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ ഒരുക്കുകയും ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഐവി ശശിയുടെ വേര്‍പാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനായി അദ്ദേഹം മാറി. എല്ലാ തലമുറയെയും ആകര്‍ഷിക്കുന്ന ഒരുപിടി നല്ല Read More …

ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി

കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്ന് എം.എ.ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും കലാലയ രാഷട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കൊല്ലം ടൗണ്‍ ഹാളില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവിനെക്കുറിച്ച് പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കില്‍ കോടതിയില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. Read More …

ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരേ നീക്കം നടക്കുന്നതെന്നും പിണറായി പറഞ്ഞു. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്ന് ബിജെപി എംഎല്‍എ സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പിണറായി Read More …

സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കും

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. നവംബര്‍ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.