ബാര്‍ കോഴ: മാണി സ്വകാര്യഏജന്‍സി റിപ്പോര്‍ട്ടും തേടി

കാട്ടയം: ബാര്‍ കോഴ വിവാദം സംബന്ധിച്ച കേരള കോണ്‍ഗ്രസ് അന്വേഷണം സ്വകാര്യ ഏജന്‍സിയെയും ഉള്‍ക്കൊള്ളിച്ച്. ഇവരുടെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം ചില വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായത്. മാണി ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് പാര്‍ട്ടി പഠന സമിതിക്ക് വിടുകയും ചെയ്തു. മുഖ്യമന്ത്രി പദത്തിന് പിന്തുണ തേടി രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ കണ്ടോയെന്ന ചോദ്യത്തിന് Read More …

അഭിപ്രായ ഭിന്നത യു ഡി എഫ് യോഗത്തിലും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത യു ഡി എഫ് യോഗത്തിലും. 24ന് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന് സുധീരന്‍ മുന്നണി യോഗത്തില്‍ പറഞ്ഞു. സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരനടപടിയാണിതെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോഴും സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ Read More …

യു ഡി എഫ് അഴിമതി വിജിലന്‍സ് പുറത്തു കൊണ്ടു വരും

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെല്ലാം വിജിലന്‍സ് ഓരോന്നായി പുറത്തുകൊണ്ടുവരികയാണെന്ന് വി.എസ്.അച്യുതാനന്ദന്‍. കെ.ബാബുവിന്റെ വസതിയിലെ വിജിലന്‍സ് റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതില്‍ നിന്നും തടിതപ്പാന്‍ കോണ്‍ഗ്രസുകാര്‍ പറയുന്ന ന്യായങ്ങളൊന്നും സത്യമല്ലെന്നും വി.എസ് പറഞ്ഞു.

മാണിക്ക് വിണ്ടും കുരുക്ക്

തിരുവനന്തപുരം: ബാര്‍ കോഴ, കോഴി നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ക്ക് പിന്നാലെ കെ.എം.മാണിക്ക് വീണ്ടും കുരുക്ക്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം Read More …

ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം ദൂതന്‍ മാണിയെ അറിയിച്ചു

കോട്ടയം: കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമറിയിച്ച് ദൂതന്‍ മാണിയെ കണ്ടെന്ന് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍. ചെന്നിത്തലയുടെ വിശ്വസ്തന്‍ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനാണ് മാണിയെ കണ്ടത്. എന്നാല്‍ മാണി സാധ്യമല്ലെന്ന മറുപടിയാണ് നല്കിയത്. ചെന്നിത്തലയുടെയും Read More …

നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം രാഷ്ട്രീയ പകപോക്കലിന് നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ നീക്കം നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ ധനമന്ത്രി കെ എം മാണിക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും എതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലും റെയ്ഡ് നടത്തിയിട്ടില്ല. നീക്കത്തെ നീയമപരമായ നേരിടുമെന്നും ഉമ്മന്‍ചാണ്ടി ഫെയ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക് Read More …

സ്വാശ്രയമെഡിക്കല്‍ പ്രവേശനം അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള മെറിറ്റ് പ്രവേശനം അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ നീക്കം നടത്തുന്നതായി സൂചന. സര്‍ക്കാരുമായുണ്ടാക്കിയ ധാരണകള്‍ക്ക് പുറകെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ വെബ്‌സൈറ്റുകള്‍ നിശ്ചലമായതാണ് ഈ സംശയത്തിനിട നല്കുന്നത്. ഓണ്‍ ലൈന്‍ പ്രവേശനത്തിനുള്ള വെബ് സൈറ്റ് തകരാറിലാക്കി വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിക്കുകയാണ് ചെയ്യുന്നത്. വിവരം പുറത്തു വന്നതോടെ കോളെജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയിംസ് കമ്മിറ്റി മുന്നറിയിപ്പ് Read More …

നടന്‍ ശ്രീജിത്ത് രവിക്കായി ഒത്തുകളി തുടര്‍ന്നു

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് ആരോപണം. പോക്‌സോ നിയമം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നടനുവേണ്ടി ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതല്‍ നടനെ സംരക്ഷിക്കുന്ന രീതിയായിരുന്നു ഒറ്റപ്പാലം പോലിസിന്റെത്. ഇതിന്റെ തുടര്‍ച്ചയാണ് ഗവ. പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. Read More …