വൃദ്ധയെ പീഡിപ്പിച്ച സംഭവം; അയല്‍വാസി കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വൃദ്ധയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാബു എന്നു വിളിപ്പേരുള്ള വിജയകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സ്വമേധയാ കേസെടുത്ത കമ്മീഷന്‍ കേസന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം എസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

ലോറി മറിഞ്ഞ് ഒന്‍പത് പോത്തുകള്‍ ചത്തു; 16 എണ്ണത്തിനു പരിക്ക്

പരിയാരം (കണ്ണൂര്‍): പരിയാരം ദേശീയപാതയില്‍ വാഹനാപകടം. പോത്തുകളുമായി പാലക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറി റോഡരികിലെ തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഒന്‍പത് പോത്തുകള്‍ ചത്തു. 16 പോത്തുകള്‍ പരിക്കേറ്റു. ലോറി ഡ്രൈവര്‍ ഒറ്റപ്പാലം വാണിയംകുളം അങ്ങാടി രാമസ്വാമിയെ(48) ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.10 ഓടെ കോരന്‍പീടിക അപകടവളവില്‍ നന്‍മഠം Read More …

ചലച്ചിത്ര അക്കാദമി, കോര്‍പ്പറേഷന്‍ പുനസംഘടന കീറാമുട്ടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നിവ പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ രാഷ്ട്രീയവടംവലി മുറുകുന്നു. ഇരു സ്ഥാപനങ്ങളിലെയും ഭരണസമിതികളില്‍ വ്യക്തമായ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികള്‍ രംഗത്തത്തെിയതാണ് സാസ്‌കാരിക വകുപ്പിനും സി.പി.എമ്മിനും ഒരുപോലെ തലവേദനയായത്. കഴിഞ്ഞ ജൂലൈയിലാണ് സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും ലെനിന്‍ രാജേന്ദ്രനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായും സര്‍ക്കാര്‍ നിയമിച്ചത്. ഇത് Read More …

വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്റെ പുരയിടത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീടിനുപിന്നില്‍ കുഴിച്ചിട്ടിരുന്ന കരിമരുന്ന് നിര്‍മാണവസ്തുക്കള്‍ പൊട്ടിത്തറിച്ചു. സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ മതില്‍ക്കെട്ടും സമീപത്തെ വീടിന്റെ ജനലുകളും തകര്‍ന്നു. പൊട്ടിത്തെറിയില്‍ അപായം സംഭവിച്ചിട്ടില്ല.

എം.കെ മുനീര്‍ വിശദീകരണം എഴുതി നല്‍കി

കോഴിക്കോട്: ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്റെ നടപടിക്കെതിരെ മുസ്!ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. സംഭവത്തില്‍ എം.കെ മുനീര്‍, ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം എഴുതി നല്‍കിയെന്നാണ് വിവരം. ശിവസേന കോഴിക്കോട്ട് സംഘടിപ്പിച്ച ഗണേശോല്‍സവം എംകെ മുനീറാണ് Read More …

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും.ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിയമ മന്ത്രി എകെ ബാലന്‍ ദില്ലിയിലേക്ക്.പുതിയ അഭിഭാഷകനായിരിക്കും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുക. അതേ സമയം,റിവ്യൂ ഹര്‍ജി ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഉദയഭാനു പറഞ്ഞു.ഒരു സാക്ഷിയും ഫോറന്‍സിക് വിദഗ്ധ ഷെര്‍ലി വാസുവും നല്‍കിയ മൊ!ഴികളിലെ വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് ഗുണകരമായതെന്നും അഡ്വ.ഉദയഭാനു Read More …

പ്രോസിക്യൂഷന്‍ ഗോവിന്ദ

ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ക്ക് തോല്‍വി. പ്രതിഗോവിന്ദച്ചാമിക്ക് അതിവേഗകോടതി നല്‍കിയ വധശിക്ഷ സൂപ്രീംകോടതി റദ്ദാക്കി. സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് പ്രതി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത്. ഹൈക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കും.പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിന്റെ വാദം ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു. 2011 ലാണ് സൗമ്യ ഷൊര്‍ണൂര്‍ റെയില്‍വേ Read More …

ഗോവിന്ദചാമി കൊലനടത്തിയതിന് തെളിവില്ലെന്ന് ആളൂര്‍

ന്യൂഡല്‍ഹി: ഗോവിന്ദചാമി കൊലപാതകം ചെയ്തുവെന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി വിധിക്ക് ശേഷം പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂര്‍. പൊലീസും പ്രൊസിക്യൂഷനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു ഇത്രയും കാലം. കേരളത്തിലെ ജയില്‍ സുരക്ഷിതമല്ലെന്നതിനാലാണ് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ അപേക്ഷ നല്കിയത്.