Category: Kerala
ുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി
കണ്ണൂര്‍: തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ(34) തിരോധാനം സംബന്ധിച്ച് നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ Read More …
തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ മനുഷ്യര്‍ക്ക് ശല്യമാകരുത്. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും. തെരുവുനായ പ്രശ്‌നത്തില്‍ രാജ്യത്തെ മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും അടക്കം നല്‍കിയ 14 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന പരാമര്‍ശം. ജസ്റ്റീസുമാരായ ദീപക് മിശ്ര, Read More …
മുഖ്യമന്ത്രിയുടെ ഓണം ക്ലിഫ്ഹൗസില്‍; ചെന്നിത്തല മലേഷ്യയില്‍
തിരുവനന്തപുരം: ഉത്രാടപ്പാച്ചിലിന്റെ ചൂടില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു ദിവസത്തെ അവധി കൊടുത്ത് തിരുവോണമുണ്ണാന്‍ തയാറെടുക്കുകയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ആദ്യമായി മുഖ്യമന്ത്രിപദത്തിലത്തെിയ പിണറായി വിജയന്‍ ഇത്തവണത്തെ ഓണം കുടുംബസമേതം തിരുവനന്തപുരത്താക്കി. എല്ലാ ഔദ്യോഗിക തിരക്കുകളും മാറ്റിവെച്ച് ഭാര്യ കമലക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലായിരിക്കും മുഖ്യമന്ത്രിയുടെ ഓണാഘോഷം. തലസ്ഥാനത്തെ ഓണപരിപാടികള്‍ Read More …
ഫ്രാന്‍സ്‌മോഡല്‍ ആക്രമണ ഭീഷണി
കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ഹൈക്കോടതിക്ക് സമീപം ഇന്നലെ നടത്താനിരുന്ന ചടങ്ങിന്റെ വേദി മാറ്റിയത് ഭീകരാക്രമ ഭീഷണിയെ തുടര്‍ന്ന്. ഫ്രാന്‍സ് മോഡലില്‍ സമ്മേളനവേദിയില്‍ ഭീകരാക്രമണസാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരം കൈമാറിയതോടെയാണ് പൊലീസ് ഇടപെട്ട് സമ്മേളന നഗരി മാറ്റിയത്. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്. സമ്മേളനവേദിയിലേക്ക് വാഹനം ഇടിച്ചു കയറ്റുമെന്ന സന്ദേശമാണ് കേരളപാലീസിന് കൈമാറിയത്. സുരക്ഷാ ഭാഗമായി Read More …
ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഗണേശമംഗലം അരയച്ചന്‍ സുശീല (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് ഉച്ചയ്ക്കു രണ്ടോടെയാണ് ഭാര്യ ജയന്തി ജോലി ചെയ്യുന്ന ചാവക്കാട് പുതിയപാലത്തിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ സുശീലന്‍ ഭാര്യയുടെ ദേഹത്ത് Read More …
വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍
പിറന്നാള്‍ മധുരത്തില്‍ മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വക അതിമധുരം.കുടുംബ ഫോട്ടോയിട്ടാണ് ദുല്‍ഖര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങിനെ ‘എന്റെ പ്രിയപ്പെട്ട വാപ്പിച്ചി.താങ്കളാണ് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം.താങ്കളുടെ തണലിലാണ് ഞങ്ങളെല്ലാം.വെല്ലുപ്പിച്ചിക്കും വെല്ലുമ്മിച്ചിക്കും ഏറെ കാത്തിരുന്നു കിട്ടിയ സമ്മാനമാണ് വാപ്പിച്ചി.വലിയ കാര്യങ്ങള്‍ ചെയ്യാനാണ് താങ്കള്‍ പിറന്നത്.അതെല്ലാം താങ്കള്‍ ചെയ്യുകയും ചെയ്തു.സ്വപ്‌നം കണ്ടെതെല്ലാം താങ്കള്‍ നേടി.വിജയത്തിന്റെ Read More …
ശ്രീജിത്ത് രവി സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
പാലക്കാട്: യുവനടന്‍ ശ്രീജിത്ത് രവി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. എസ് ഐ ഉള്‍പ്പെടെ മൂന്നുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാവും. പൊലീസിന് വീഴ്ചയുണ്ടായെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ടാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. വിദ്യാര്‍ഥിനികളോട് Read More …
