കനയ്യ കേരളത്തിലെത്തും

ന്യുദല്‍ഹി:രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ ഈ മാസം കേരളത്തിലെത്തും. കനയ്യയെ കേരളത്തിലെത്തിക്കാന്‍ സി.പി.ഐ.യുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫാണ് മുന്‍കയ്യെടുക്കുന്നത്. മാര്‍ച്ച് 12 ന് കൊച്ചിയില്‍ എ.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന ഫാസിറ്റ് വിരുദ്ധ വിദ്യാര്‍ഥി സംഗമത്തില്‍ കനയ്യ മുഖ്യപ്രഭാഷകനാകും.കേരളത്തില്‍ ബി.ജെ.പിക്കെതിരായ ഇടതുപക്ഷ നീക്കങ്ങള്‍ക്ക് കനയ്യയുടെ സന്ദര്‍ശനം Read More …

തട്ടമിട്ട എം.എല്‍.എ. നിയമസഭ കാണുമോ?

കോഴിക്കോട്: അടുത്ത നിയമസഭയില്‍ തട്ടിമിട്ട ഒരു എം.എല്‍.എ. ഉണ്ടാകുമോ? ഉത്തരം നല്‍കേണ്ടത് മുസ്്‌ലിം ലീഗാണ്.മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാനയിലേക്ക് വരണമെന്ന് പ്രസംഗിക്കാറുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ഇത്തവണ പാര്‍ട്ടിയുടെ ഒരു സീറ്റ് വനിതക്ക് നല്‍കുന്നതിനെ പിന്തുണക്കുമോ എന്ന് വ്യക്തമായിട്ടില്ല. പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് സംവരണമില്ല. ഇനിയും പ്രഖ്യാപിക്കാനുള്ള നാലു സീറ്റുകളിലാണ് വനിതാ നേതാക്കളുടെ Read More …

ലീഗ് അതിവേഗം; ബഹുദൂരം

മലപ്പുറം:അതിവേഗം ബഹുദൂരം എന്നത് ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യമാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലീംലീഗ് അത് നടപ്പാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി, സ്ഥാനാര്‍ഥികളുടെ ആദ്യലിസ്റ്റ് മുസ്‌ലിം ലീഗ് നേതൃതം പ്രഖ്യാപിച്ചു. നിലവിലുള്ള മന്ത്രിമാരെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മല്‍സരിപ്പിച്ചും മൂന്നു പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയുമാണ് ഇരുപത് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.  ഇന്നലെ പാണക്കാട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് Read More …

യൂത്ത് ലീഗ് വിലപേശും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി യൂത്ത് ലീഗ് വിലപേശാനൊരുങ്ങുന്നു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായത് ഇതിന്റെ വ്യക്തമായ സൂചന. മലപ്പുറം ജില്ലയില്‍ നിന്നുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് സീറ്റ് വേണമെന്ന് യോഗത്തില്‍ ശക്തമായ വാദമുയര്‍ന്നു. മുസ്്‌ലിം ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി Read More …

കോണ്‍ഗ്രസ്സ് ലിസ്റ്റ് തയ്യാറായി

തിരുവനന്തപുരം:  കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറായി . ഓരോ മണ്‍ലത്തിലും നാല് പേരടങ്ങുന്ന ലിസ്റ്റ് ഉടന്‍ ഐകമാന്റിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല  എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കിയത്. ഇതോടെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചു.  തെരഞ്ഞെടുപ്പു പ്രചാരണ Read More …

ഡിവൈഎഫ്‌ഐ സമ്മേളനത്തിന് തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് Read More …

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും.  നേമത്ത് കരമന-കളിയിക്കാവിള നാല് വരി ദേശീയപാതയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മെഡിക്കല്‍ കോളജ് കവാടത്തിന് സമീപമെത്തിയ മുഖ്യമന്ത്രിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം ഉപയോഗിച്ച് മാറ്റി. Read More …

വകുപ്പു മന്ത്രിയുടെ അനുമോദനം

തിരുവനന്തപുരം:  13ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ സഹകരണം, ഖാദിഗ്രാമവ്യവസായം വകുപ്പുകളുമായി ബന്ധപ്പെട്ട നിയമസഭാ സമാജികര്‍ നോട്ടീസ് നല്കിയ എല്ലാ ചോദ്യങ്ങളക്കും ക്യത്യമായി മറുപടി നല്കാന്‍ കഴിഞ്ഞതില്‍ സഹകരണ വകുപ്പിലെയും സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ജീവനക്കാരെ സഹകരണ വകുപ്പ് മന്ത്രി സി. എന്‍ ബാലകൃഷ്ണന്‍ അഭിനന്ദിച്ചു. ഇതിന്റ ഭാഗമായി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും മന്ത്രിയുടെ Read More …