ഭാഷകളെ വര്‍ഗ്ഗീയവല്‍ക്കരിക്കരുത് : മുഖ്യമന്ത്രി

മലപ്പുറം :സങ്കുചിത താല്‍പ്പെര്യങ്ങള്‍ക്ക് വേണ്ടി ഭാഷകളെ വര്‍ഗ്ഗീയമായി കാണുത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം വളവന്നൂര്‍ അന്‍സാര്‍ അറിബി കോളേജിന്റെ 50 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .എല്ലാ ഭാഷകളും ഓരോ സംസ്‌കാരവും സവിശേഷതകയും നാട്ടില്‍ പ്രസരിപ്പിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ പുതുവഴികള്‍ വെട്ടി പുതിയ തലമുറക്ക് അനിവാര്യമായ വിദ്യാഭ്യാസ സംരഭങ്ങള്‍ ഒരുക്കാന്‍ Read More …

കഥകളി, താള, നൃത്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കഥകളി, പല്ലാവൂര്‍ അപ്പുമാരാര്‍, കേരളീയ നൃത്തനാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ക്കാണ് 2015ലെ സംസ്ഥാന കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരും, കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം സുഗന്ധിയും അര്‍ഹരായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

സി.പി.എം വിമതരുടെ യോഗത്തിനുനേരെ സി.പി.എം ആക്രമണം; വിമത കൗണ്‍സിലര്‍ക്ക് ഗുരുതരപരിക്ക്

നിലമ്പൂര്‍- സി.പി.എം വിമതരുടെ പൊതുയോഗത്തിലേക്ക് ഔദ്യോഗിക വിഭാഗംപ്രവര്‍ത്തകര്‍ ഇരച്ചു കയറി വിമതനേതാക്കളെ ആക്രമിച്ചു. ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റ പരിക്കുകളോടെ സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എം ബഷീറിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബഷീറിന്റെ തലക്ക് ഗുരുതര പരിക്കുണ്ട്. അക്രമത്തില്‍ മുന്‍ സി.പി.എം കൗണ്‍സിലര്‍ ഉമ്മഴി വേണു, ശശി എന്നിവര്‍ക്കും പരിക്കുണ്ട് ഇവര്‍ Read More …

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഡോ.ശശിധരന്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. വയനാട് ജില്ലാ ആസ്പത്രിയിലെ താല്‍ക്കാലികനിയമനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടായിരുന്നു. ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി ഡി.എം.ഒ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി Read More …

മാവോയിസ്റ്റുകളെ കാട്ടില്‍ തിരയാനുള്ള പ്രത്യേക വാഹനം കട്ടപ്പുറത്ത്

നിലമ്പൂര്‍: പൂക്കോട്ടുംപാടം ടി.കെ കോളനി പൂത്തോട്ടം കടവിലെ വനംവകുപ്പ് ഔട്ട് പോസ്റ്റുകള്‍ അക്രമിച്ചു തീയിട്ട മാവോയിസ്റ്റ് സംഘം ഭീതിപരത്തിയിട്ടും കാട്ടില്‍ മാവോയിസ്റ്റുകളെ തെരച്ചില്‍ നടത്താനുള്ള കാല്‍ക്കോടി രൂപ ചെലവിട്ട് വാങ്ങിയ അമേരിക്കന്‍ നിര്‍മ്മിത വാഹനം പോലീസ് സ്‌റ്റേഷനില്‍ കട്ടപ്പുറത്ത്. രണ്ട് വര്‍ഷം മുമ്പ് ഒരു കോടി രൂപ ചെലവിട്ട് പോലീസ് സേന വാങ്ങിയ നാലു പൊളാരീസ് Read More …

ആദിവാസി കുട്ടികളുടെ ഉന്നമനം: മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം : ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി ബാലവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സബ് കലക്ടറുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചു. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സ്‌കൂളുകളില്‍ തുടരുന്നതിനാല്‍ അവര്‍ക്കിടയില്‍ ശുചിത്വം,വിദ്യാഭ്യാസംഎന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജില്ലാഭരണകൂടം, സാമൂഹിക നീതി വകുപ്പ്,ശിശുസംരക്ഷണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്,പൊലീസ്,സന്നദ്ധ സംഘടനകള്‍ എന്നിവരാണ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍. ജില്ലയിലെ എസ്.എസ്.എല്‍.സി,പ്ലസ്ടു Read More …

എഴുത്തും വായനയും സമൂഹത്തിന് ഗുണം ചെയ്യണം: മണമ്പൂര്‍ രാജന്‍ ബാബു

മലപ്പുറം : എഴുത്തും വായനയും സമൂഹത്തിന് പ്രയോജനപ്പെടണമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു. ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അധ്യാപകരും എഴുത്തുകാരുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതിപ്പുള്ള തൊഴില്‍ അധ്യാപനമാണെന്നും രാജന്‍ ബാബു Read More …

നാല് പാലങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ‘400 ദിവസത്തിനുള്ളില്‍ 100 പുതിയ പാലങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിച്ച നാല് പുതിയ പാലങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍22) പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ നിര്‍മ്മിച്ച മാതാപ്പുഴ പാലം ഉദ്ഘാടനം രാവിലെ 10.30 ന് നടക്കും. അഡ്വ.കെ.എന്‍.എ ഖാദര്‍ Read More …