സ്വര്‍ണക്കടത്തിന് കസ്റ്റംസ് സൂപ്രണ്ട് കൂടുതല്‍ പേരെ സഹായിച്ചെന്ന് സൂചന

കോഴിക്കോട് : സ്വര്‍ണക്കടത്തിനിടെ കരിപ്പൂരില്‍ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതല്‍ പേരെ സ്വര്‍ണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന.പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന താവളത്തില്‍ ഇവരുള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ കടത്തു സ്വര്‍ണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുലഗേജ് എക്‌സറേ ഇമേജ് വച്ചു പ്രാഥമിക Read More …

അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് ; കെ സുരേന്ദ്രന്‍

സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനും സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി അഴിമതി നടത്തിയാല്‍ അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഇല്ലെങ്കില്‍ ജനങ്ങള്‍ Read More …

കോഴിക്കോട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം. കഴി‌ഞ്ഞ ദിവസമാണ് വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്ബിലുള്ള വീടിന് നേരെ ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും Read More …

ഷാജഹാന്‍ വധം : അനാവശ്യമായി ബിജെപിയെ കുടുക്കിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സുരേന്ദ്രന്‍

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പൊലീസിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനാവശ്യമായി ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കുടുക്കിയാല്‍ കനത്ത ചെറുത്ത് നില്‍പ്പുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പ്രതികള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകരാണ്. ഫസല്‍ കേസ് ആവര്‍ത്തിക്കാമെന്ന് ധരിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എഫ്‌ഐആറില്‍ Read More …

ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ റോമിയോയില്‍ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷന്‍ റോമിയോ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളില്‍ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്. ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും Read More …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഒരാള്‍ അറസ്റ്റില്‍

കോ​ഴി​ക്കോ​ട്​: പ​തി​നാ​റു വയസുകാരിയെ മയക്കുമരുന്ന് നല്‍കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അറസ്റ്റില്‍. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ണ്‍ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ന്‍​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അറസ്റ്റിലായത്‌. വ​യ​നാ​ട്ടി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ടൗ​ണ്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി. ​ബി​ജു​രാ​ജ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​ണും Read More …

ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച കോടതി വിധി പറയും

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെളളിയാഴ്ച കോടതി വിധിപറയും. കോഴിക്കോട് ജില്ലാ കോടതിയാണ് സിവികിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് സിവിക് മുന്‍കൂര്‍ ജാമ്യം തേടിയത്. പൊലീസ് റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി . അധ്യാപികയും എഴുത്തുകാരിയുമായ Read More …

ഇര്‍ഷാദിന്റെ കൊലപാതകം ; രണ്ടു പേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികള്‍ ആയ മുബഷീര്‍, ഹിബാസ് എന്നിവര്‍ ആണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ് ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം 9 ആയി. പന്തിരിക്കര ഇര്‍ഷാദ് കൊലപാതകക്കേസിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ സിജെഎം Read More …