വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു.

കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയിൽ അസ്‌മയാണ് (45) മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വീടിന്റ മുകളിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. മൊടക്കല്ലൂർ മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ് നൊരമ്പാട്ട് കബീർ. മക്കൾ-നൂർബിന, മുഹമ്മദ്നിയാസ്, അമ്നാഫാത്തിമ.

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകൾ രംഗത്ത്

കെ എസ് ആ‌ർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആ‌ർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആ‌ർ ടി സി ബസ് നിരത്തിൽ Read More …

പാലക്കാട് നാട്ടുകലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം.

കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ Read More …

അയാളെ ഞാന്‍ തോട്ടിലേക്ക് തള്ളിയിട്ട് കൊന്നു; കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല; 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട് : 39 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകം പോലീസ് സ്‌റ്റേഷനിലെത്തി ഏറ്റു പറഞ്ഞ് മധ്യവയസ്‌കന്‍. കുറ്റബോധം കൊണ്ട ഉറക്കം നഷ്ടപ്പെട്ടതോടെയാണ് മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറഞ്ഞത്. 1986ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ഞാന്‍ കൊന്നതാണന്നൊണ് മുഹമ്മദലി വെളിപ്പെടുത്തിയത്. 116/86 ആയി റജിസ്റ്റര്‍ Read More …

കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങൾ Read More …

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി കോടതി അനുവദിച്ചു. 2021-ൽ നൽകിയ ഹർജി എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തീർപ്പാക്കുകയായിരുന്നു. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം Read More …

വിസ്‍മയ മോഹന്‍ലാല്‍ നായികയാവുന്നു

വിസ്മയ മോഹന്‍ലാല്‍ ചലചിത്ര നടിയാവുന്നു. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചലചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും

ഹേമചന്ദ്രന്‍ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ വില്‍പ്പനയ്ക്കായി മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് വിവരം. അതിന് ശേഷമാണ് മൃതദേഹം തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയത്. മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാനാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും Read More …