ജനസംഖ്യ രജിസ്റ്റര്‍ നാളതീകരണം; എന്യൂമറേറ്റര്‍മാര്‍ക്ക് വിവരങ്ങള്‍ നല്‍കണം

കോഴിക്കോട്: ദേശീയ ജനസംഖ്യാരജിസ്റ്ററിന്റെ നാളതീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് അംഗങ്ങളുടെ വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ മുന്‍കൂട്ടി കരുതിവെച്ച് ആവശ്യപ്പെടുന്ന പക്ഷം പരിശോധനക്ക് നല്‍കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് : എളേരിത്തട്ട് ഇ.കെ.എന്‍.എം ഗവണ്‍മെന്റ് കോളേജിലേക്ക് ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 04672241345.

തൊഴില്‍ നിയമം ലംഘിച്ചതിന് പിഴ

കോഴിക്കോട് : തൊഴില്‍ നിയമം ലംഘിച്ചതിന് എ.ജി.റോഡ് എം.കെ ഫൂട്ട്‌വെയര്‍ സ്ഥാപന ഉടമയ്ക്ക് 3500 രൂപ പിഴചുമത്തി. തൊഴില്‍ വകുപ്പ് മൂന്നാം സര്‍ക്കിള്‍ ലേബര്‍ ഓഫീസര്‍ എന്‍.വി.ഷൈജീഷ് ചാര്‍ജ് ചെയ്ത കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയാണ് ശിക്ഷ വിധിച്ചത്.

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി നല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

മലപ്പുറം :കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി നല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങൂവെന്ന് സ്‌പെഷല്‍ ഓഫീസറായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പെഷല്‍ ഓഫീസര്‍. സ്ഥലം നല്‍കുന്നവര്‍ക്ക് ഉചിതമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും Read More …