ബാറുകള്‍ തുറന്നു, കൊവിഡിനെ മറന്ന് സ്പാനിഷ് തെരുവുകളില്‍ ആളുകള്‍ തമ്മില്‍ കൈയ്യാങ്കളി , പരക്കെ അക്രമം

മാഡ്രിഡ് : യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍. രോഗികളുടെയും ദിനംപ്രതി മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞതോടെ രണ്ട് മാസത്തോളമായി നടപ്പാക്കി വന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്പെയിന്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും ബാറുകളും മറ്റും പകുതി പേരെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ കൊണ്ട് പ്രവര്‍ത്തനം Read More …

പഴുതടച്ച സുരക്ഷാ ക്രമീകരണം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 78,094 വിദ്യാര്‍ഥികള്‍

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിര്‍ത്തിവച്ച എസ്.എസ്.എല്‍.സി – പ്ലസ് വണ്‍ പരീക്ഷകള്‍ ഇന്ന് പുന:രാരംഭിക്കാനിരിക്കെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍. ജില്ലയിലെ 295 ഹൈസ്‌കൂള്‍ പരീക്ഷ കേന്ദ്രങ്ങളിലും 230 ലധികം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ കേന്ദ്രങ്ങളിലുമായി കോവിഡ് 19 പ്രതിരോധ മുന്നൊരുക്കങ്ങളായി. പരീക്ഷ കേന്ദ്രങ്ങളായ സ്‌കൂളുകളില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ പി.ടി.എ എക്‌സിക്യൂട്ടീവ് യോഗം Read More …

പത്തനംതിട്ടയില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് വിരട്ടിയോടിച്ചു

പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. നാട്ടിലേക്ക് പോകാന്‍ ബസ് ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് നൂറോളം വരുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇവരെ വിരട്ടിയോടിച്ചു. തൊഴിലാളികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് പോകാനുള്ള Read More …

ലഹരി മരുന്നു നല്‍കി കെട്ടിതൂക്കി; പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും ഇരയായി; ചിന്നു സുല്‍ഫിക്കറിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ചിന്നു സുല്‍ഫിക്കറിന്റെ മരണം കൊലപാതകണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് വിദഗ്ധരുടെ നിഗമനങ്ങളും മരണത്തില്‍ ദുരൂഹതയുള്ളതായി ചൂണ്ടിക്കാണിക്കുന്നു. മരിക്കുന്നതിന് മുന്‍പ് ലഹരി ഉപയോഗം നടന്നിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൃതദേഹത്തില്‍ കഴുത്തിലും ചുണ്ടിലും കൈകളിലും മുറിവുകള്‍ സംഭവിച്ചതായി കണ്ടെത്തി. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടായതായേക്കാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികമോ Read More …

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും; വനിത കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടു

കൊല്ലം:അഞ്ചലില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവ്. കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേതാണ് ഉത്തരവ്. വനിതാകമ്മീഷന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. മരണശേഷം കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ സൂരജ് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ Read More …

ജിദ്ദയില്‍ കോവിഡ് ബാധിച്ച്‌ നാല് മലയാളികള്‍ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന നാല് മലയാളികള്‍ ജിദ്ദയില്‍ മരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം കോവിഡ് ബാധിച്ച്‌ ഇത്രയധികം മലയാളികള്‍ സൗദിയില്‍ മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂര്‍ സ്വദേശി പറശ്ശീരി ഉമ്മര്‍ (53), മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അഞ്ചുകണ്ടന്‍ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂര്‍ Read More …

പാലാരിവട്ടം അഴിമതി കേസ്; വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. എ.പി.എം മുഹമ്മദ് ഹനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വി.കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടാഴ്ചക്കകം ചോദ്യം ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരത്തെ വിജിലെന്‍സ് ഓഫീസില്‍ ആയിരിക്കും ചോദ്യം ചെയ്യുക. മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. പൊതുമരാമത്ത് സെക്രട്ടറി Read More …

പഠിച്ചത് 8ാം ക്ലാസ് വരെ മാത്രം, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്; അരുണ്‍ കുടുങ്ങിയതിങ്ങനെ

കോഴിക്കോട്; ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി പലരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് പിടിയിലായി,, കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ് പുരയിടത്തില്‍ പി.ആര്‍.അരുണിനെയാണ് (36) കൊടുവള്ളി പൊലീസ് അറസ്റ്റ് Read More …