മരം മുറിച്ചു കടത്ത്: ഒരാള്‍ അറസ്റ്റില്‍; വാഹനവും തടിയും പിടിച്ചെടുത്തു

കോന്നി: കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയിഞ്ചില്‍ പാടം, കരിപ്പാന്‍തോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് കൊക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് താമസിക്കുന്ന ഷമീറിനെ അറസ്റ്റ് ചെയ്തു. തടി കടത്താന്‍ ഉപയോഗിച്ച കെഎല്‍03 എസി 1571 മഹീന്ദ്ര പിക്കപ്പ് ജീപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിഎഫ്‌ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. അന്വേഷണത്തില്‍ കൊല്ലം ചന്ദനത്തോപ്പ് Read More …

സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടിയ യുവാവിനെ മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: ലോക്കാന്‍ഡോ എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി  സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടിയ യുവാവിനെ മലപ്പുറം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദാ(26)ണ് പിടിയിലായത്.  ചാറ്റ് ചെയ്ത് പണം തട്ടുകയാണ് പ്രതി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ട്. 2018 Read More …

പാവപ്പെട്ട 3 ലക്ഷത്തിലധികം കുടുംബിനികള്‍ക്ക് സഹായമായി ഗരീബ് കല്യാണ്‍ യോജന

മലപ്പുറം: ജില്ലയിലെ 3,00,722 കുടുംബിനികള്‍ക്ക് രണ്ടാം ഘട്ട ധനസഹായം നല്‍കി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കരുതല്‍. ലോക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ധനസഹായമായ 500 രൂപയാണ് തുടര്‍ച്ചയായ രണ്ടാം മാസവും അര്‍ഹരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് Read More …

വയനാട്ടില്‍ ഒരു പൊലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടില്‍ ഒരു പൊലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ കൊവിഡ് ബാധിച്ച പൊലിസുകാരുടെ എണ്ണം മൂന്നായി. മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്. കൂടുതല്‍ പൊലിസുകാര്‍ നിരീക്ഷണത്തിലായതോടെ മാനന്തവാടി പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.മെയ് 2ന് ചെന്നൈയിലെ കോയമ്ബേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗ ബാധിതനായ Read More …

ഫോറന്‍സിക് ബുദ്ധിയില്‍ തെളിഞ്ഞ കൊലപാതകം, സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ ശരണ്യയ്ക്കും കാമുകനുമെതിരെ കുറ്റപത്രം ഉടന്‍

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ സ്വന്തം കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം ഉടനെന്ന് പൊലീസ്. ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു. പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി ശരണ്യയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയത്. രണ്ട് Read More …

ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച്‌ ബസ്സുടമകള്‍

തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച്‌ ബസ്സുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം. കിലോമീറ്ററിന് 2 രൂപ വീതം കൂട്ടണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല. റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും ഇളവ് അനുവദിക്കണം. ഡീസല്‍ സബ്സിഡി വേണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അതേസമയം, 50% ആളുകളുമായി ബസ് സര്‍വീസ് തുടങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ Read More …

സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ റെക്കോര്‍ഡ് കള്ള് വില്‍പ്പന

കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ റെക്കോഡ് വില്‍പന. വില്പന ആരംഭിച്ച്‌ അര മണിക്കൂറിനുള്ളില്‍ എല്ലാം ഷാപ്പുകളിലും ജാറുകള്‍ കാലിയായി. 546 ഷാപ്പുകളുള്ള എറണാകുളം ജില്ലയില്‍ തുറന്നത് 30 ഷാപ്പുകള്‍ മാത്രമാണ്. സര്‍ക്കാര്‍ അനുമതിയോടെ 50 ദിവസത്തെ ലോക് ഡൗണിന് ശേഷം കള്ളുഷാപ്പ് തുറന്നെങ്കിലും ഒട്ടുമിക്ക ഷാപ്പുകളിലും അര മണിക്കൂറിനുള്ളില്‍ കള്ള് വിറ്റ് തീര്‍ന്നു. ഷാപ്പില്‍ വില്പന തുടങ്ങിയ Read More …

വാഹനത്തില്‍ ആനപ്പല്ല് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറം : കാളികാവില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിന്ന് ആനപ്പല്ല് പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് ചോക്കാട് കല്ലാമൂലയിലെ അസ്‌കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇയാളെ വനംവകുപ്പിന് കൈമാറിയതായി കാളികാവ് എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. കേസ് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച്​ മണിയോടെയായിരുന്നു സംഭവം. കോഴിപ്ര മലവാരത്തിന് Read More …