നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും: കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു . ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരെ മാത്രമേ ജില്ലാ അതിര്‍ത്തി വഴി Read More …

രണ്ടാം കെട്ട് പൊളിച്ചടക്കി കൊറോണ

കാളികാവ്: മലപ്പുറം സ്വദേശി നാല് വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച രണ്ടാം വിവാഹബന്ധം മണിക്കൂറുകള്‍കൊണ്ട് ‘കൊറോണ വൈറസ്’പൊളിച്ചടുക്കി കയ്യില്‍ കൊടുത്തിരിക്കുന്നു. ക്വാറന്റൈന്‍ ലംഘിച്ച്‌ മലപ്പുറത്തുള്ള രണ്ടാം ഭാര്യയുടെ അടുത്തേക്കും അവിടെ നിന്നും ആലപ്പുഴയിലുള്ള ആദ്യ ഭാര്യയുടെ അടുത്തേക്കും മുങ്ങിയ ആളെ അന്വേഷിച്ചു പോലീസ് വന്നതോടെയാണ് പണി പാളിയത്. ഇതോടെ നാലു വര്‍ഷമായി രഹസ്യമാക്കി വെച്ച രണ്ടാം വിവാഹ വാര്‍ത്തയും Read More …

തമിഴ്‌നാട് തഞ്ചാവൂരിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ മലപ്പുറം പോലീസ് തടഞ്ഞു

മലപ്പുറം: തഞ്ചാവൂരിലേക്ക് കാല്‍നടയായി പോകാന്‍ ഒരുങ്ങിയ നാലംഗ സംഘം തമിഴ്‌നാട് സ്വദേശികളെ മലപ്പുറം പോലീസ് കാവുങ്ങലില്‍ വെച്ച് തടഞ്ഞു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്ന് നീങ്ങുകയായിരുന്ന സംഘത്തെ കണ്ട പോലീസിന് സംശയം തോന്നി കാര്യമന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് സംഭവമറിഞ്ഞത്. ഇന്നലെ(ബുധന്‍) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താമസ സ്ഥലമായ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് നിന്നും സംഘം തഞ്ചാവൂരിലേക്ക് Read More …

ദുബായില്‍ നിന്ന് 7 മൃതദേഹങ്ങളുമായി വിമാനമെത്തി

ക്കോട്-ദുബായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച ഏഴു പേരുടെ മൃതദേഹങ്ങളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനമെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് ലോക്കഡൗണ്‍ തടസ്സമായിരിക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ ഇടപടല്‍ ശക്തമായത് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമായി. കേരളത്തില്‍ നിന്നുള്ള അഞ്ചുപേരുടെയും തമിഴ്്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് നാട്ടിലെക്കിച്ചത്. പത്തനംതിട്ട Read More …

ഇര്‍ഫാന്‍ ഖാന് അകാലത്തില്‍ വിട

മുംബൈ: അന്താരാഷ്ട്ര ചലചിത്ര വേദിയിലെ ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ഇര്‍ഫാന്‍ ഖാന് അന്ത്യാജ്ഞലി. കുറച്ചു കാലമായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്ന ബോളിവുഡ് നടന്‍ അണുബാധയെ തുടര്‍ന്നാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 53 വയസായിരുന്നു.ഹിന്ദി സിനിമാ രംഗത്ത് സജീവസാന്നിധ്യമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ അമേരിക്കന്‍,ബ്രിട്ടീഷ് ചലചിത്ര രംഗത്തും ശ്രദ്ധേയനായിരുന്നു. ലോകപ്രശസ്തി നേടിയ ലൈഫ് ഓഫ് പൈ,സ്ലം ഡോഗ് മില്യണയര്‍ Read More …

അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ട യുവതിയുടെ ചെവി പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ട ചൈനയിലെ ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാങ് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് ആദ്യമൊന്നും കാര്യം പിടികിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ‘ഓട്ടോസ്‌കോപി’ ചെയ്തു നോക്കിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഡോക്ടര്‍ കണ്ടത്. ചെവിക്കകത്ത് ഒരു ജീവനുള്ള എട്ടുകാലി കൂടുകൂട്ടിയിരിക്കുന്നു. ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ എട്ടുകാലിയുണ്ടെന്നാണ് Read More …

മെഡിക്കല്‍ സംഘത്തെ അയയ്ക്കണം ; ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി യുഎഇ

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ യുഎഇ. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘത്തെ അയയ്ക്കണമെന്ന് ഇന്ത്യയോട് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍.യുഎഇയില്‍ നിന്നും ഇന്ത്യക്ക് രണ്ട് അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്കെത്തി ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും കൊറോണ പ്രതിസന്ധിയില്‍ സഹായിക്കാന്‍ യുഎഇയിലേക്ക് ഇന്ത്യന്‍ Read More …

ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

ടെഹ്‌റാന്‍: കോവിഡ് രോഗം വരാതിരിക്കാന്‍ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. ഫെബ്രുവരി 20 നും ഏപ്രില്‍ എഴിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരം 728 പേരാണ് മാരകമായ മെഥനോള്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ഇവരില്‍ ഇരുനൂറ് പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു Read More …