കൊവിഡ് 19: വയനാട്ടില് 196 പേര് കൂടി നിരീക്ഷണത്തില്
കല്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില് 196 പേര് കൂടി നിരീക്ഷണത്തില്. നിലവില് 1930 പേരാണ് ജില്ലയില് നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ച് 17 പേര് ഉള്പ്പെടെ 33 പേര് ജില്ലാ ആശുപത്രിയില് ചികിത്സയിലാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില് നിരീക്ഷണത്തില് കഴിയുന്ന 153 പേര്ക്ക് കൗണ്സലിങ് നല്കി. ചൊവ്വാഴ്ച്ച 314 പേര് നിരീക്ഷണ കാലം പൂര്ത്തിയാക്കി. Read More …
