‘നോക്കാന്‍ ആരുമില്ല, മക്കളെല്ലാം ഉപേക്ഷിച്ചു, റിസള്‍ട്ട് വരുന്നതിനു മുന്‍പേ അദ്ദേഹംപൊട്ടിക്കരഞ്ഞു: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നു

മുംബൈ: ഈ കോറോണകാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ അഹോരാത്രം മഹാമാരിയ്‌ക്കെതിരെ പൊരുതുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുഞ്ഞുങ്ങളെയും ഭര്‍ത്താക്കന്മാരെയും കുടുംബത്തെയും എല്ലാം പിരിഞ്ഞ് മാസങ്ങളായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. അത്തരത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഒരു വനിതാ ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ വിവാഹിതയായ ഡോക്ടര്‍ അവധിയെല്ലാം കൂട്ടിവച്ച്‌ നാട്ടില്‍ പോകാനിരുന്നപ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. കുടുംബാംഗങ്ങളെല്ലാം Read More …

യുഎഇയില്‍ കൊ​വിഡ് ബാധിച്ച്‌ ഒരു മലയാളികൂടി മരിച്ചു

അബുദാബി : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളികൂടി മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തില്‍ (53) ആണ് അബുദാബിയില്‍ മരിച്ചത്. തിങ്കളാഴ്ച കോവിഡ് ബാധിച്ച്‌ മറ്റു രണ്ടു മലയാളികള്‍ യുഎഇയില്‍ മരിച്ചിരുന്നു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന്‍ കുളത്തുവീട്ടില്‍(52), ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ്(45) എന്നിവരാണ് മരിച്ചത്. അബ്ദുസമദ് അടക്കം അഞ്ചു Read More …

ലോക്ക്ഡൗണ്‍ ഇളവ്; തമിഴ്നാട്ടിലും മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നു,​ സര്‍ക്കാര്‍ ഉത്തരവിട്ടു

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ തമിഴ്നാട്ടിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. റെഡ്സോണ്‍ മേഖലയിലും മദ്യവില്പനശാലകള്‍ തുറക്കും. കഴിഞ്ഞ മാര്‍ച്ച്‌ 24 മുതല്‍ സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ അടച്ചിരിക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മദ്യശാലകള്‍ ഇന്ന് Read More …

കോവിഡ് ;തമിഴ് നാട്ടില്‍ ചികിത്സയിലുള്ളത് 2107 പേര്‍ ഇന്നുമാത്രം രോഗംസ്ഥിരീകരിച്ചത് 527 പേര്‍ക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ പുതുതായി 527 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു അതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2107 ആയി . എന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 377 പേര്‍ പുരുഷന്മാരും 150 പേര്‍ സ്ത്രീകളുമാണ്. ഇന്ന് ഒരാള്‍കൂടി കോവിഡ് ബാധിച്ചുമരിച്ചതോടെ മരണസംഖ്യ 31 ആയി അടുത്ത ചില ദിവസങ്ങളില്‍ തുടര്‍ച്ചയായി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല Read More …

അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മക്ക: അര്‍ബുദം ബാധിച്ച്‌ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം വെള്ളില കോഴിക്കോട്ടുപറമ്ബ് പുത്തന്‍വീട് സ്വദേശി വട്ടംതൊടി അബ്​ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്‍ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലായിരുന്നു മരണം. ജിദ്ദയില്‍ ഹൗസ്‌ ഡ്രൈവറായിരുന്ന അദ്ദേഹത്തെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മക്കയില്‍ തന്നെ Read More …

മലപ്പുറം ജില്ല നിലവില്‍ കോവിഡ് വിമുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും രോഗമുക്തരായി

മലപ്പുറം: സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ അര്‍ഹമായ ഫലപ്രാപ്തി. മലപ്പുറം ജില്ല കോവിഡ് വിമുക്തമായി. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇനി ആരും കോവിഡ് ബാധിതരായി ചികിത്സയിലില്ല. കോവിഡ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും വിദഗ്ധ ചികിത്സയെ തുടര്‍ന്ന് രോഗമുക്തരായതായി Read More …

കോഴിക്കോട് കൊവിഡ് മുക്ത ജില്ലയായി; 11 ദിവസമായി പോസിറ്റീവ് കേസില്ല

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കൊവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക (31), വടകര (23), കണ്ണൂര്‍ സ്വദേശിനികളായ ഹൗസ് സര്‍ജന്‍(23), തമിഴ്‌നാട് സ്വദേശി (67) എന്നിവരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന Read More …

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

അബൂദബിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായല്‍മഠത്തിലാണ് (53) മരിച്ചത്. രണ്ടാഴ്ചയായി അല്‍ഐന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കായല്‍മഠത്തില്‍ ഹൈദ്രുവിന്റെയും നഫീസയുടെയും മകനാണ്. മയ്യിത്ത് അബുദബി ബനിയാസില്‍ ഖബറടക്കും. ഭാര്യ: മുംതാസ്.മക്കള്‍ മുഫീദ, ദാനിഷ, ഷിഫില്‍ സമദ്. മരുമകന്‍ ആനിസ് ആസാദ്, ചെറുവാടി(ദുബൈ). കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന Read More …