കണ്ടാല്‍ പൂര്‍ണ ഗര്‍ഭിണി, പരിശോധനയില്‍ വയറ്റില്‍ കഞ്ചാവ്: കള്ളക്കടത്തിന് എന്തൊക്കെ വഴികളാ!

ബ്യൂണസ് അയേഴ്സ്: ഗര്‍ഭിണിയായി അഭിനയിച്ച്‌ കഞ്ചാവു കടത്താന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അര്‍ജന്റീനയിലാണ് സംഭവം. ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതാണ് കള്ളി വെളിച്ചത്തായത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേനയാണ് ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നത്. യുവതി പൂര്‍ണ ഗര്‍ഭിണി. വലിയ വയറും താങ്ങിപ്പിടിച്ചു നടക്കുന്നത് കണ്ട് അലിവു തോന്നിയ സഹയാത്രികരാണ് Read More …

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: നവംബര്‍ 22ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബസ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റി വെയ്ക്കാമെന്ന് തീരുമാനിച്ചത്. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി Read More …

യുഎഇയില്‍ മഴയ്ക്ക് സാധ്യത; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൂടാതെ, രാജ്യത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ദ്വീപുകളിലും Read More …

ന്യൂനമര്‍ദ്ദം : ഗള്‍ഫ് രാജ്യത്ത് നാളെ മുതല്‍ മഴയ്‍ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് നാളെ(ചൊവ്വ ) മുതല്‍ വെള്ളിയാഴ്ച വരെ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി. ചൊവ്വാഴ്ച മുതല്‍, തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ഒമാനെ ബാധിച്ചു തുടങ്ങും. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 28,320 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ച്‌ തടഞ്ഞ് പോലീസ്; പ്രദേശത്ത് നിരോധനാജ്ഞ

ന്യൂ ഡല്‍ഹി : ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ച്‌ പോലീസ് തടഞ്ഞു.പോലീസ് നടപടിയെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് മാര്‍ച്ച്‌ ചെയ്തു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ചിനെ തടയാനായി വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ തടയാനായി പോലീസ് Read More …

യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവര്‍ക്കുമൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഈ മൂന്നാമനെന്നും പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് മൂന്നാമന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. Read More …

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായിട്ടാണ് ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തത്. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ Read More …