ആര്‍.ബി.ഐ.യുടെ കര്‍ശന ഇടപെടല്‍; ഭവന-വാഹന വായ്പപ്പലിശ കുറയും

 റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) നിര്‍ദേശപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ നല്കുന്ന അസ്ഥിരനിരക്കിലുള്ള വായ്പകള്‍ ഏതെങ്കിലും ബാഹ്യനിരക്കുകളുമായി ബാങ്കുകള്‍ ബന്ധിപ്പിക്കണം. ഈ നിര്‍ദേശം ഭവന-വാഹന വായ്പകളുടെയും മറ്റു വ്യക്തിഗത വായ്പകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകളുടെയും പലിശനിരക്കു താഴാന്‍ ഇടായാക്കും. എസ്.ബി.ഐ, യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി Read More …

കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ അന്തരിച്ചു

കോട്ടക്കല്‍: കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1945 ജനുവരി 15 നു പാലക്കാടാണ് ചന്ദ്രശേഖരവാര്യര്‍ ജനിച്ചത്. 1958 ല്‍ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ ചേര്‍ന്നു കഥകളി പഠനം തുടങ്ങിയ അദ്ദേഹം കേന്ദ്ര നാടക അക്കാഡമി അവാര്‍ഡ്, കലാമണ്ഡലം ഫെല്ലോഷിപ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. Read More …

കോളേജില്‍ നിന്നും അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ രഹസ്യമായി വീട്ടിലെത്തി; അക്രമിയാണെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ മകളെ വെടിവച്ചു വീഴ്ത്തി

വാഷിംഗ്ടണ്‍ : കോളേജില്‍ നിന്നും മകള്‍ വീട്ടിലെത്തിയത് അമ്മയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു. എന്നാല്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയാണെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ വെടിവച്ചു വീഴ്ത്തി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വെടിയേറ്റതിനെ തുടര്‍ന്ന് 18 കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മകള്‍ അമ്മയോട് പറയാതെ അപ്രതീക്ഷിതമായാണ് കോളേജില്‍ നിന്നെത്തിയത്. അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38 സ്‌പെഷ്യല്‍ റിവോള്‍വറാണ് Read More …

പ്രളയത്തില്‍ നിന്ന് കരകയറി വീണ്ടുമൊരു ഓണം; മലയാളിയ്ക്ക് താങ്ങാനാവാതെ പച്ചക്കറി വില

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലത്തെ കൂടി മലയാളികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍, പ്രളയത്തില്‍ നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ പച്ചക്കറികളുടെ വില താങ്ങാവുന്നതിലും അപ്പുറമാണ്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൃഷികള്‍ക്കുണ്ടായ നാശവും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂടാന്‍ കാരണമായി. ഏത്തക്കായ, ബീന്‍സ്, സാവാള, വെളുത്തുള്ളി എന്നിവയുടെ വില Read More …

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു പവന് 160 രൂപ കുറഞ്ഞ് 28963രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3620രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു ; ഹരിയാനയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം

ഗൂര്‍ഗോണ്‍: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഗൂര്‍ഗോണ്‍ ്‌പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ യുവതി മര്‍ദ്ദനത്തിനിരയായത്. യുവതിയെ നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 -കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. Read More …

തുഷാറിന്റെ കേസില്‍ മനസ്സാക്ഷിക്ക് വിരുദ്ധമായതൊന്നും ചെയ്തില്ല- യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്.നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ താന്‍ മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. താന്‍ നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കുടുംബസുഹൃത്തിന്റെ മകന് ഒരുപ്രശ്‌നം വന്നപ്പോള്‍ ആ പിതാവിന്റെ അപേക്ഷ അനുസരിച്ച്‌ കോടതിയില്‍ കെട്ടിവെയ്ക്കാന്‍ പണംനല്‍കുക മാത്രമാണ് ചെയ്തതെന്ന് യൂസഫലി പറഞ്ഞു. കാരുണ്യപ്രവര്‍ത്തനം Read More …

ലൈഫില്‍ വീടുവേണോ; രാഹുലിന്റെ ഫോട്ടോ മാറ്റണം

ചങ്ങരംകുളം: പാവപ്പെട്ടവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിക്കണമെങ്കില്‍ അപേക്ഷകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ മാറ്റണമെന്ന സി.പി.എം.നേതാവിന്റെ ഫോണ്‍ സന്ദേശം വിവാദമാകുന്നു. നന്നംമുക്ക് പഞ്ചായത്ത് മെമ്പറും സി.പി.എ.ജില്ലാ കമ്മിറ്റി അംഗവുമായ ടി.സത്യന്റെ ഫോണ്‍ വിളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാഹുല്‍ഗാന്ധിയെ തെറിവിളിക്കുന്ന ഫോണ്‍ സന്ദേശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.മലപ്പുറം ജില്ലയിലെ Read More …