പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന ; പിന്നില്‍ സ്വാശ്രയകോളേജ് മേധാവിയെന്ന് എംബി രാജേഷ

പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി ഇടതുസ്ഥാനാര്‍ത്ഥി എം ബി രാജേഷ് ആരോപിച്ചു. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ അതിന് തെളിവാണ്. അത് കെട്ടിച്ചമച്ച കഥയാണ്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇല്ലാത്തകാര്യം ഉണ്ടാകണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാകണമല്ലോ. ഇതിന് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവിയാണെന്നും Read More …

ഭൂരിപക്ഷത്തില്‍ മുസ്്‌ലിം ലീഗിന് പുതിയ ചരിത്രം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭുരിപക്ഷത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍. ഇത്തവണ പി.കെ.കുഞ്ഞാലികുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും നേടിയ മിന്നുന്ന വിജയങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ രണ്ടു പേരും വിജയിച്ചത്. ഇതിന് മുമ്പ് പൊന്നാനിയില്‍ 1999 ല്‍ ജി.എം.ബനാത്ത് വാല നേടിയ ഏറ്റവും വലിയ വിജയമാണ് Read More …

സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതമെന്ന് അണികള്‍

തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍. കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് വളരെയധികം പ്രതീക്ഷിച്ച മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ ടി എന്‍ പ്രതാപന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപിയെ മറികടന്നു. ശബരിമല വിഷയം സജീവമായ ചര്‍ച്ച ആക്കിയിട്ടും പരാജയപ്പെട്ടത് നേതൃത്വത്തെ കനത്ത നിരാശയിലാക്കി. പുതുക്കാട് നിയമസഭാ മണ്ഡലത്തിലും, തൃശ്ശൂര്‍ Read More …

വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍

വടകര : വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍. ആകെയുള്ള ഏഴ് നിയോജക മണ്ഡലത്തില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് കിട്ടിയ വോട്ട് നാലക്കത്തില്‍ ഒതുങ്ങി. വി.കെ സജീവന്‍ വടകര മണ്ഡലത്തില്‍ ഇത്തവണ 80128 വോട്ടുകളാണ് സജീവന്‍ നേടിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ വെറും 3815 വോട്ടുകള്‍ Read More …

‘ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല ; ജനങ്ങള്‍ക്ക് ഇടതു പക്ഷത്തോടുള്ള വിശ്വാസം കുറയുന്നെന്ന് സി. ദിവാകരന്‍’

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നു മണ്ഡലങ്ങളില്‍ എസ്ഡിപിഐ യുഡിഎഫിനു വോട്ടു ചെയ്തു; വെളിപ്പെടുത്തലുമായി സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളില്‍ എസ്ഡിപിഐ യുഡിഎഫിനു വോട്ടു ചെയ്തതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.അബ്ദുല്‍ മജീദ് ഫൈസി. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണച്ചതായി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ച്‌ ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാന്‍ കാരണമായതെന്ന് ഫൈസി കുറ്റപ്പെടുത്തി. Read More …

സ്വര്‍ണ വില കുറഞ്ഞു; പവന് 23560 രൂപ

സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2945 രൂപയാണ് വില. മെയ് 14ന് സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. മലപ്പുറം കരുവാരക്കുണ്ട് Read More …