കക്കാടംപൊയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ; പ്രതി അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയില്‍ കരിമ്ബ് കോളനിക്ക് സമീപം ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന് തിരുവമ്ബാടി പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ദിവസം മുതല്‍ രാജേഷിനെ കാണാനില്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടന്ന ചോദ്യം Read More …

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ തീപിടിത്തം. പവര്‍ഹൗസ് റോഡിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്‌നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി.

പ്രളയം : മസ്‌ക്കറ്റില്‍ ഒ​ഴു​ക്കി​ലകപ്പെട്ട ആ​റം​ഗ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തെ ക​ണ്ടെത്തിയില്ല

മ​സ്‌​ക​റ്റ്: ഒമാനിലെ ശക്തമായ മ​ഴ​യെ തു​ട​ര്‍​ന്നുണ്ടായ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തി​ലെ ആ​റ് പേ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. രാജ്യത്തെ വി​വി​ധ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ സേ​വ​ക​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ വാ​ദി ബ​നീ ഖാ​ലി​ദി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ ന​ടത്തുകയാണ് . അതെ സമയം ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പ്ര​ദേ​ശ​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ര്‍​ദാ​ര്‍ ഫ​സ​ല്‍ അ​ഹ്മ​ദി​ന്‍റെ കു​ടും​ബ​മാ​ണ് Read More …

ശബരിമല സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ കനകദുര്‍ഗയെ വരന്തരപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് ലാത്തിവീശി, ബിജെപി പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഒമ്ബത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ വരന്തരപ്പിള്ളിയിലെ നന്ദിപുലം സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച എഴുത്തുപുര വാട്സപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കനകദുര്‍ഗ്ഗ. Read More …

കെ​വി​ന്‍ കേ​സില്‍ സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: കെ​വി​ന്‍ വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി​യെ മ​ര്‍​ദ്ദി​ച്ച പ്ര​തി​ക​ളുടെ ജാമ്യം റദ്ദാക്കി. കേ​സി​ലെ മു​പ്പ​ത്തി​യേ​ഴാം സാ​ക്ഷി രാ​ജേ​ഷി​നെ മ​ര്‍​ദ്ദി​ച്ച മ​നു, ഷി​നു എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. രാജേഷിനെ മര്‍ദ്ദിച്ച കേസില്‍ പു​ന​ലൂ​ര്‍ പോ​ലീ​സ് ഇവരെ അറസ്റ്റു ചെയ്തിരുന്നു. ത​ട്ടി​ക്കൊ​ണ്ട് പോ​ക​ല്‍, സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് മ​നു. Read More …

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: അധ്യാപക സംഘടനകളുടെ യോഗം അലസി, ജൂണ്‍ മൂന്ന് മുതല്‍ സമരം

തിരുവനന്തപുരം: ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസി പിരിഞ്ഞത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ നിലപാട് എടുത്തു. ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്കരിക്കുകയും Read More …

ടി സി നല്‍കാന്‍ ഒരു ലക്ഷം രൂപ കോഴ; സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി

എടക്കര: ടി സി നല്‍കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. അടുത്ത തിങ്കളാഴ്ച ചേരുന്ന സിറ്റിംഗില്‍ വിഷയം പരിഗണിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി. എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടി സി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും Read More …

ഭീഷണി ; എസ്.ഐ. ക്കെതിരേ നടപടിയെടുക്കണം : സി.പി.എം ഭാരവാഹികള്‍

പുല്പള്ളി: കുടുംബ പ്രശ്നം സംബന്ധിച്ച കാര്യത്തില്‍ യുവാവിനെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട എസ്.ഐ. ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ഏരിയാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള പരാതിയില്‍ ചെറിയകുരിശ് സ്വദേശി ശ്യാംകുമാറിനെ പുല്പള്ളി എസ്.ഐ. പോലീസ് സ്റ്റേഷനില്‍ വെച്ച്‌ അമ്മയുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്നിലിട്ട് മര്‍ദിക്കുകയുണ്ടായി. ഇത് സംബന്ധിച്ച്‌ എസ്.ഐ. ക്കെതിരേ Read More …