മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ, വിമര്‍ശനവുമായി ദയാബായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്ബില്‍ നിരാഹാര സമരത്തിലിരിക്കെയാണ് ദയാബായി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുരന്തബാധിതര്‍ നാളെ രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് സങ്കടയാത്ര നടത്തും. അതേസമയം, ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം മൂന്നാം ദിവസത്തിലും തുടരുകയാണ്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. Read More …

സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പുതിയ സിബിഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ലയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുന്‍ മധ്യപ്രദേശ് ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് പുതിയ സിബിഐ ഡയറക്ടറെ പല ദിവസങ്ങള്‍ നീണ്ട സിറ്റിങിനൊടുവില്‍ നിയമിച്ചത്. 30 ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നിന്നാണ് ശുക്ലയുടെ നിയമനം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, Read More …

75 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വില്‍പ്പനക്കെത്തിയ 75 ലിറ്റര്‍ വിദേശ മദ്യവുമായി മലപ്പുറം കുറ്റിപ്പുറത്ത് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തവനൂര്‍ മദിരശ്ശേരി ഫിറോസ് ബാബു, പുറമണ്ണൂര്‍ സ്വദേശി സുബ്രമണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. മിനി പമ്ബയ്ക്കു സമീപം കുറ്റിപ്പുറംപൊന്നാനി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം. ബിവറേജിലേതിനെക്കാള്‍ 100 രൂപ അധികം ഈടാക്കിയാണ് Read More …

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. കുട്ടികളെ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള സമരം ശരിയല്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന കാര്യം അറിയിച്ചതാണെന്നും വീണ്ടും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് ദിവസം പിന്നിട്ടിരിക്കുകയാണ്. അര്‍ഹരായവരെ പട്ടികയില്‍ Read More …

റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിച്ച സാന്പത്തിക തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം. ഫെബ്രുവരി 16 വരെയാണ് കേസില്‍ വധേരയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇഡിയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ആറാം തീയതി ഹാജരാകണമെന്നും സ്പെഷല്‍ കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു.

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്;ദുബായില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

ദുബായ്:പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശിയടക്കം അഞ്ചുപേര്‍ ദുബായില്‍ അറസ്റ്റില്‍. 44 വയസുള്ള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് പൊലീസ് രക്ഷിച്ചത്. പ്രതികള്‍ക്കെതിരെ പെണ്‍വാണിഭം, മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ പ്രതി കോടതിയില്‍ നിഷേധിച്ചു. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി Read More …

ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഫെബ്രുവരി 20നും 25നും ഇടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. ജയസാധ്യത പരിഗണിച്ചാവും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക. ശക്തരായ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അടൂര്‍ സ്വദേശികളായ രണ്ട്‌ വിദ്യാര്‍ഥികള്‍ കോയമ്ബത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു

അടൂര്‍ സ്വദേശികളായ രണ്ട്‌ വിദ്യാര്‍ഥികളെ കോയമ്ബത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെയാണ് സംഭവം. മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ്‌ ഭവനില്‍ സൂര്യ എസ്. നായര്‍ (18) എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളേജില്‍ ബി.കോം. Read More …