Category: Latest News
രാഷ്ട്രപിതാവിന്റെ കോലത്തില്‍ നിറയൊഴിച്ച സംഭവം; ഹിന്ദുമഹാ സഭ നേതാക്കള്‍ അറസ്റ്റില്‍
അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും, ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും Read More …
കുഞ്ഞികയ്യില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍മാന്‍ പാട്ട് പാടിച്ചു
പൊന്നാനി: കൈയ്യിലൊരു മോതിരം ഇട്ടിട്ട് അത് ഊരിയെടുക്കാന്‍ പറ്റാതായാലോ? ആകെ പരിഭാന്ത്രരാകും അല്ലേ? അപ്പോള്‍ ഇത് കുട്ടികളുടെ കൈകളിലായാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. എന്നാല്‍ കുഞ്ഞുവിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാനുള്ള വിദ്യ പൊന്നാനി ഫയര്‍ഫോഴ്സ് അംഗങ്ങളുടെ കൈയിലുണ്ട്. പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാസും പൊന്നാനി ഫയര്‍ഫോഴ് ഉദ്യോഗസ്ഥന്‍ ബിജു.കെ ഉണ്ണിയുമാണ് ഇപ്പോള്‍ Read More …
ഗാന്ധിഘാതകര്‍ ഭരിക്കുന്നത് രാജ്യം നേരിടുന്ന വെല്ലുവിളി; ബൃന്ദ കാരാട്ട്
തിരുവനന്തപുരം ഗാന്ധിഘാതകരായ ക്രിമിനലുകള്‍ നാട് ഭരിക്കുന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആറ്റിങ്ങലില്‍ ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ഇന്ത്യ ഇന്ന് ഭീഷണി നേരിടുന്നത് പുറം ശക്തികളില്‍ നിന്നല്ല, മറിച്ച് ആഭ്യന്തരശക്തികളില്‍നിന്നാണ്. ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യവും Read More …
ഇന്ത്യയെ എറിഞ്ഞൊതുക്കി ബോള്ട്ട്; വെറും 92 റണ്സിന് പുറത്ത്
ഹാമില്ട്ടണ്: ഹാമില്ട്ടണ് ഏകദിനത്തില് ഇന്ത്യക്കു ബാറ്റിംഗ് തകര്ച്ച. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 30.5 ഓവറില് വെറും 92 റണ്സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്റ്ഹോമുമാണ് ഇന്ത്യയെ തകര്ത്തത്. വെറും 21 റണ്സ് മാത്രം വിട്ടുനല്കിയായിരുന്നു ബോള്ട്ടിന്റെ പ്രകടനം. 18 റണ്സ് നേടി പുറത്താകാതെനിന്ന യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ Read More …
സൗദിയില്‍ കനത്ത മഴ
ജിദ്ദ: സൗദിയില്‍ കനത്ത മഴ. മഴ രണ്ടു ദിവസമായി തുടരുന്നത് ജനജീവിതം സ്തംഭിപ്പിച്ചു. സ്ഥലങ്ങളിലും പ്രളയവും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. മഴയെ തുടര്‍ന്ന് Read More …
ഐടി മേഖലയ്ക്കു കൈത്താങ്ങ്; വ്യവസായ പാര്ക്കുകള്ക്ക് 141 കോടി
തിരുവനന്തപുരം: വ്യവസായ പാര്ക്കുകള്ക്ക് 141 കോടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഐടി മേഖലയിലെ തൊഴിലവസരങ്ങള് ഇരട്ടിയാക്കും, സ്റ്റാര്ട്ടപ്പുകള്ക്ക് പ്രാമുഖ്യം നല്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയില് നിന്നും 75 കോടിയായി ഉയര്ത്തുമെന്നും മന്ത്രി അറിയിച്ചു.
പീഡനം: കോണ്‍ഗ്രസ് നേതാവിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക്
വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജിനെ തേടി പോലീസ് കര്‍ണാടകത്തിലേക്ക് . വയനാട് ജില്ലയില്‍ ജോര്‍ജ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജോര്‍ജ് കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്ന് ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകത്തിലേക്ക് ഇന്ന് തിരിക്കുന്നത്.ബെംഗലുരുവില്‍ താമസിക്കുന്ന ജോര്‍ജിന്റെ ഉറ്റ സുഹൃത്തുക്കളെ Read More …
