പാക്കിസ്ഥാന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദി അഞ്ച് വര്‍ഷം കൊണ്ട് ചെയ്തെന്ന് അരവിന്ദ് കെജ്റിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആഞ്ഞടിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ രംഗത്ത്. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്ത കാര്യം മോദിയും അമിത് ഷായും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് ചെയ്ത് കാണിച്ചെന്ന് കെജ്റിവാള്‍ പറഞ്ഞു. അവര്‍ രാജ്യത്ത് മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മില്‍ വേര്‍തിരിച്ചു. മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ Read More …

ശബരിമല യുവതീപ്രവേശനം; പൊലീസ് നിയമോപദേശം തേടി

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷന്‍മാരും ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് Read More …

വിശ്വാസി സമൂഹം പുനര്‍ചിന്തനത്തിന് തയ്യാറാകണം: കെ ടി ജലീല്‍

കോഴിക്കോട്: മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന ഈ കാലത്ത് വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍. കുറ്റവാളികളുടെ എണ്ണം എല്ലാ മതവിഭാഗങ്ങളിലും കൂടി വരുന്നു. മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തര്‍ക്കങ്ങള്‍ വര്‍ധിച്ച്‌ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആദ്യ സമ്ബൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട് ഉദ്ഘാടനം Read More …

നാളെ കുര്‍ബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടര്‍ നിഷേധിച്ചു

തൃശൂര്‍: മാന്ദാമംഗലം പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബ്ബാന നടത്താന്‍ അനുമതി നല്‍കിയില്ല. നാളെ ഒരു ദിവസത്തേയ്ക്ക് കുര്‍ബ്ബാന നടത്തണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കളക്ടര്‍ നിഷേധിച്ചു. പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം കളക്ടര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതല ഒഴിയാന്‍ തീരുമാനമാവുകയും ചെയ്തിരുന്നു. ആരാധന നടത്താന്‍ പള്ളിയില്‍ Read More …

ഐഎസ്‌എല്‍; ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പുതിയ കോച്ചെത്തി

കൊച്ചി: ഐഎസ്‌എല്ലിന്റെ സീസണ്‍ ഈ മാസം പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പുതിയ കോച്ചെത്തി. പോര്‍ച്ചുഗീസ്‌കാരനായ നെലോ വിന്‍ഗാദയെയാണ് മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ സീസണണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയിപ്പിച്ച്‌ നാണക്കേടില്‍ നിന്നും രക്ഷിക്കുകയാവും അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ദൗത്യം. പരിശീലകനെന്ന നിലയില്‍ ഏറെ അനുഭവസമ്ബത്തുള്ള വ്യക്തിയാണ് Read More …

ക​ന​യ്യ​കു​മാ​ര്‍ കേ​സ്; പോ​ലീ​സി​ന് ഡ​ല്‍​ഹി കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ന്‍​യു) മു​ന്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​ന് ഡ​ല്‍​ഹി കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം.  നി​യ​മ​വ​കു​പ്പി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ​യാ​ണ് ഡ​ല്‍​ഹി കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് അ​നു​മ​തി വാ​ങ്ങാ​തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ത്ത് ദി​വ​സ​ത്തി​ന​കം അ​നു​മ​തി വാ​ങ്ങി ന​ല്‍​കാ​മെ​ന്നും Read More …

ശബരിമല ദര്‍ശനത്തിന് അനുമതി തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

കോഴിക്കോട് ബ്രാഞ്ച് വഴി ഹീര ഗോള്‍ഡ് എക്‌സിം നടത്തിയത് വന്‍ സാമ്ബത്തിക അഴിമതി

കോഴിക്കോട്: ഹീര ഗോള്‍ഡ് എക്‌സിം കോഴിക്കോട് ബ്രാഞ്ച് വഴി നടത്തിയത് വന്‍ സാമ്ബത്തിക അഴിമതിയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സഞ്ജയ് കുമാര്‍ പറഞ്ഞു. അവരുടെ സാന്ത്തിക അഴിമതിയുടെ വ്യാപ്തി ആദ്യം കരുതിയതിനെക്കാള്‍ എത്രയോ അധികമാണെന്നും അദ്ദേഹം പറഞ്ഞു. ഹീര ഗോള്‍ഡിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിനു പ്രാഥമികമായി ലഭിച്ചതിന്റെ പതിന്മടങ്ങ് തട്ടിപ്പു നടന്നൂവെന്നാണു Read More …