വില കുറഞ്ഞ പ്രശസ്തിയ്ക്ക് കോടതിയെ ഉപയോഗിക്കരുത്; ശോഭാ സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി: ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് നടപടിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞ കോടതി 25000 രുപ പിഴ നല്‍കി ഹര്‍ജി തള്ളി. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും നടപടി എല്ലാവര്‍ക്കും ബാധകമാകണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പ് Read More …

ബിജെപിക്കൊപ്പമിരിക്കണം; സ്പീക്കര്‍ക്ക് പി.സി.ജോര്‍ജിന്‍റെ കത്ത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പി.സി.ജോര്‍ജ് നിയമസഭയിലെ തന്‍റെ ഇരിപ്പിടം മാറ്റണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിയുടേതിന് സമാനമായ നിലപാടാണ് ജോര്‍ജ് സ്വീകരിച്ചത്. ഇത്തവണത്തെ Read More …

വ്യാജ ഭീകരാക്രമണ ഭീഷണി; ഓസീസ് ക്രിക്കറ്റ് താരത്തിന്‍റെ സഹോദരന്‍ അറസ്റ്റില്‍

സിഡ്നി: വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ കവാജയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കവാജയുടെ സഹോദരന്‍ അര്‍സലാന്‍ കവാജയാണ് അറസ്റ്റിലായത്. 39 വയസുകാരനായ അര്‍സലാന്‍ പടിഞ്ഞാറന്‍ സിഡ്നിയില്‍ നിന്നാണ് പിടിയിലായത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സഹപ്രവര്‍ത്തകനും ശ്രീലങ്കന്‍ വംശജനുമായ മുഹമ്മദ് Read More …

35 വര്‍ഷം വീട്ടുജോലി ചെയ്‌ത ഇന്ത്യാക്കാരനോട് സൗദി കുടുംബം ചെയ്‌തത് മാതൃകയാകുന്നു

റിയാദ്: സ്വന്തമെന്ന് കരുതി നെഞ്ചോട് ചേര്‍ത്ത് വച്ചവര്‍ക്ക് വേണ്ടി മണലാരണ്യത്തില്‍ ചോര നീരാക്കാന്‍ വിധിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാസികളും. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറുന്ന പലര്‍ക്കും പ്രതീക്ഷിച്ചതൊന്നും ഇവിടെ ലഭിക്കാറില്ലെന്നതാണ് സത്യം. പതിറ്റാണ്ടുകള്‍ സേവനം ചെയ്‌ത തൊഴിലുടമയെ വിട്ടുപോകുമ്ബോള്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്ന കദനകഥകള്‍ എത്രയോ പ്രവാസികള്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം Read More …

കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലോഡ്ജില്‍ വെച്ച്‌ കൂട്ടബലാത്സംഗം ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പ്രതികളെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് Read More …

ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചു ; ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ

ഗാസ സിറ്റി: ഗാസ മുനമ്ബില്‍ ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിനാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്ബിലെ പട്ടാളക്കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. തെക്കന്‍ ഗാസാ മുനമ്ബില്‍ മൂന്നാഴ്ച മുമ്ബ് ഇസ്രയേല്‍ പ്രത്യേകസേന നടത്തിയ ആക്രമണത്തില്‍ എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കു നേരിട്ടു Read More …

പ​ശു​സം​ര​ക്ഷ​ണം: യു​പി​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ബു​ല​ന്ദ്ഷ​ഹ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് ജ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വി​ടെ 25 പ​ശു​ക്ക​ളു​ടെ ശ​വം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നു നേ​രെ ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക​ല്ലേ​റി​ലാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് കു​മാ​ര്‍ സിം​ഗ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​രി​ച്ച മ​റ്റൊ​രാ​ള്‍ പ്ര​ദേ​ശ​വാ​സി​യാ​ണ്. ഒ​രു Read More …

വ്യാജസന്ദേശ പ്രചരണം; ബോധവല്‍ക്കരണ വീഡിയോയുമായി വാട്‌സ്‌ആപ്പ്

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ബോധവല്‍ക്കരണ വീഡിയോയുമായി വാട്സ്‌ആപ്പ്. പത്രങ്ങളിലും റേഡിയോയിലും പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ ആദ്യമായാണ് ടെലിവിഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഒമ്ബത് ഭാഷകളില്‍ ചാനലുകള്‍ക്ക് പുറമെ ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് വഴിയും വീഡിയോകള്‍ പ്രചരിപ്പിക്കും. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായാണ് ഈ ബോധവല്‍ക്കരണമെന്നും വാട്സ്‌ആപ്പ് അധികൃതര്‍ അറിയിച്ചു. Read More …