കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം; 40 ദിവസത്തിനിടെ അഞ്ചാമത്തെ അപകടം

ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിനടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 പേര്‍ മരിച്ചു. സ്വകാര്യ ഏവിയേഷന്‍ കമ്പനിയായ ആര്യന്‍ ഏവിയേഷന്റെ വിമാനമാണ് കേദാര്‍നാഥിനും ഗൗരികുണ്ഡിനുമിടയില്‍ തകര്‍ന്നത്. മലഞ്ചെരിവില്‍ വീണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരാണ് മരിച്ചത്. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ ഈ പ്രദേശത്ത് നടക്കുന്ന അഞ്ചാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.അപകടത്തെ തുടര്‍ന്ന് കേദാര്‍നാഥിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് Read More …

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതുവരെ 32 പേരുടെ മൃതദേഹങ്ങലാണ് തിരിച്ചറിഞ്ഞത്. ഇതില്‍ പതിനാല് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ Read More …

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴുപേർ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് Read More …

രാജ്യത്ത് ആശങ്കയായി കൊവിഡ്

ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ Read More …

അഹമ്മദബാദ് വിമാന അപകടം : 294 മരണമെന്ന് റോയിട്ടേഴ്സ്

അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 Read More …

പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്

എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ Read More …

അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ

അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണ് കത്തിയമരുകയാണ്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. 01.38 നാണ് വിമാനം പറന്നുയുർന്നത് ഉടനെ തന്നെ 01.40 ന് അപകടത്തിൽ പെടുകയും ചെയ്തു.തൊട്ടടുത്തുള്ള കെട്ടിടത്തിൽ വിമാനം ഇടിച്ചതായി റിപ്പോർട്ട് ഉണ്ട്.എയർ ഇന്ത്യയുടെ A1 Read More …

ഇന്ത്യയുടെ ജനസംഖ്യ 146.39 കോടി

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ഇന്നലെ പുറത്തിറക്കായ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 146.39 കോടിയാണ്. 2025 ഏപ്രിൽ മാസത്തെ കണക്കു പ്രകാരമാണിത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജനസംഖ്യ 141.61 കോടി. പുതിയ കണക്ക് പ്രകാരം രാജ്യത്തെ പ്രത്യുത്പാദന ശേഷി 2.1 ൽ നിന്നും 1.9 ആയി കുറഞ്ഞു. ഇന്ത്യൻ ജനസംഖ്യ അടുത്ത 40 വർഷത്തിനിടയിൽ Read More …