സമാധാനത്തിലേക്കുള്ള വഴി ഒരുങ്ങിയിട്ടും ആരും അതിലേക്ക് കാല്‍വെയ്ക്കുന്നില്ല!

പ്രഭാതചിന്ത-എഎം യാസര്‍ ‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ Read More …

ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കൈക്കൂലി; 10 ലക്ഷം വാങ്ങിയ ഡോക്ടര്‍ പിടിയില്‍

സ്വകാര്യ മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയ മുതിര്‍ന്ന ഡോക്ടര്‍ കൊല്‍ക്കത്തയില്‍ സിബിഐയുടെ പിടിയിലായി. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇന്‍സ്‌പെക്ഷന്‍ ചുമതല വഹിക്കുന്ന ഡോ. തപന്‍ കുമാറാണ് അറസ്റ്റിലായത്. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയാണ്. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ മെഡിക്കല്‍ കോളേജിന് അനൂകൂലമായ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഡോക്ടറുടെ വീട്ടില്‍ Read More …

പഹല്‍ഗാം: വിദേശ സംഘത്തില്‍ തൃണമൂല്‍ പ്രതിനിധിയെ അയക്കില്ലെന്ന് മമത

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണവും തിരിച്ചടിയായി നടത്തിയ സിന്ദൂര്‍ സൈനിക നീക്കവും സംബന്ധിച്ച് വിദേശ രാഷ്ട്രങ്ങളെ ധരിപ്പിക്കുന്നതിനും പിന്തുണ നേടുന്നതിനും അയക്കുന്ന സര്‍വ്വകക്ഷി സംഘത്തില്‍ തൃണമൂല്‍ പ്രതിനിധിയുണ്ടാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തിയാണ് പിന്നില്‍.

ഹജ്ജ് തീര്‍ഥാടകര്‍ക്കായി അഞ്ചു വിമാനങ്ങള്‍ കൂടി

മലപ്പുറം:ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അഞ്ചു വിമാനങ്ങള്‍ കൂടി സര്‍വ്വീസ് നടത്തും.ജൂണ്‍ നാലിന് രാവിലെ 5.30 നും രാത്രി ഒമ്പത് മണിക്കും ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും ജൂണ്‍ ആറിന് രാവിലെ അഞ്ചരയ്ക്കും രാത്രി ഒമ്പതിനുമാണ് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും ഹജ്ജ് കാര്യ Read More …

ആവേശം ചോരാതെ ജനവിധി

കോഴിക്കോട്:പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ വോട്ടര്‍മാരെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ ഇടതടവില്ലാതെ വോട്ടര്‍മാര്‍ എത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി,മലപ്പുറം,വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.പിന്നീട് പോളിംഗ് മന്ദഗതിയിലായി.വെയിലിന്റെ ചൂട് കൂടിയതും വെള്ളിയാഴ്ച മുസ്്‌ലിം Read More …

പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണോന്യുനപക്ഷങ്ങളെ രക്ഷിക്കുന്നത്?

മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം Read More …