191 കോടി മുടക്കി വിമാനമല്ല വാങ്ങിയത്, സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് നല്‍കിയത്; ബിജെപിക്കെതിരെ അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 191 കോടി മുടക്കി വിമാനം വാങ്ങുന്നതിന് പകരം സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുകയാണ് താന്‍ ചെയ്തതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ Read More …

ഫാത്തിമ ലത്തീഫിന്റെ മരണം: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

ന്യൂഡല്‍ഹി: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അടിയന്തപ്രമേയത്തിന് നോട്ടിസ്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് നോട്ടിസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച്‌ അന്വേഷിക്കണമെന്നാണ് ആവശ്യം. ഐ.ഐ.ടികളിലെ വിദ്യാര്‍ഥി മരണങ്ങള്‍ അന്വേഷിക്കണെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

ബാങ്കുകളിലെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തും:നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് Read More …

ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന് എതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ഇടപാടില്‍ ചിദംബരത്തിന് നിര്‍ണായക പങ്കാളിത്തമുണ്ടെന്ന് കരുതുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് ചൂണ്ടിക്കാട്ടി. അനാരോഗ്യവും, സിബിഐ കേസില്‍ ജാമ്യം ലഭിച്ചതും Read More …

ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം; ചെന്നൈ ഐഐടി കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു; എംകെ സ്റ്റാലിന്‍

ചെന്നൈ: ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢ ദ്വീപാണ് മദ്രാസ് ഐഐടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. വിദ്യാര്‍ത്ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് Read More …

മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ഭരിക്കും; സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും പവാര്‍

മുംബൈ: എന്‍.സി.പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍.സി.പി തലവന്‍ ശരദ് പവാര്‍. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച്‌ ഭരിക്കില്ലെന്ന മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പവാര്‍. ” ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം Read More …

ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാന്‍ ചിദംബരത്തിന്റെ ഹര്‍ജി കോപ്പിയടിച്ചു, കൈയോടെ പിടിച്ച്‌ കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി കോപ്പിയടിച്ചതാണെന്ന് സുപ്രീംകോടതി കണ്ടെത്തി. കോപ്പിയടിച്ച്‌ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതിന്‌ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് എതിരായ ഹര്‍ജി അതേപോലെ പകര്‍ത്തി ശിവകുമാറിനെതിരായ സമര്‍പ്പിച്ചതിനാണ് ഇ.ഡിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഈ ഹര്‍ജി Read More …

അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്; യോഗി ആദിത്യനാഥിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് Read More …