പാക് വെടിവയ്പ്: കശ്മീരില്‍ ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു കരസേന ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒക്ടോബറില്‍ താങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. ബുധനാഴ്ച പാക് സേന നടത്തിയ വെടിവയ്പില്‍ കത്വ ജില്ലയിലെ നിരവധി വീടുകള്‍ തകരുകയും Read More …

രാജ്യത്ത് അടുത്ത ഘട്ട സാമ്ബത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകും: നിര്‍മല സീതാരാമന്‍

മുംബൈ: രാജ്യത്ത് അടുത്ത ഘട്ട സാമ്ബത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്‌കാരങ്ങള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടപ്പാകാതെ പോയിരുന്നു. എന്നാല്‍, ഇനി ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടാകില്ലെന്നും അവര്‍ പരേക്ഷമായി പറഞ്ഞു. ഭൂമി, തൊഴില്‍ അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട വരും ദിവസങ്ങളില്‍ Read More …

ഫ്ളാറ്റ് പൊളിക്കല്‍ പ്രതിവിധിയല്ല, അത് നിരപരാധികളെ ദുരിതത്തിലാക്കും – സുപ്രീം കോടതി

‘നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും ഫ്ളാറ്റ് പൊളിച്ചു നീക്കുന്നതല്ല പ്രതിവിധി. അത് നിരപരാധികളെ ദുരിതത്തിലാക്കും.’കഴിഞ്ഞ വര്‍ഷം ആഗസ്ത് 10 ലെ സുപ്രീം കോടതി വിധിയിലാണ് ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ മദന്‍ ലോക്കുറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആയിരുന്നു അത്. പൂണെയിലെ ഗോയല്‍ ഗംഗ ഡെവലപ്പേഴ്സ് ഫ്ളാറ്റുകള്‍ പണിതത് പരിസ്ഥിതി നിയമവും മുനിസിപ്പല്‍ ചട്ടങ്ങളും നഗ്‌നമായി Read More …

മഹാരാഷ്ട്ര: ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവീകരണവുമായി ബന്ധപ്പെട്ട് ശിവസേനയെ പിന്തുണയ്ക്കില്ലന്ന് സോണിയാ ഗാന്ധി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന നിലപാട് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ്പവാറും സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സോണിയയുടെ നിലപാട് പ്രഖ്യാപനം. Read More …

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി അധികാരമേറ്റു

ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഐസോളിലെ രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി നേതാവ് എംടി രമേശ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ദേശിയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് Read More …

അയോധ്യ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം; അതീവ ജാഗ്രത നിര്‍ദേശം : സുരക്ഷ കര്‍ശനമാക്കി

ന്യൂ ഡല്‍ഹി : അയോധ്യ ലക്ഷ്യമിട്ടു പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയെന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗം. നേപ്പാള്‍ വഴി യുപിയില്‍ ഏഴ് തീവ്രവാദികള്‍ പ്രവേശിച്ചെന്ന വിവരങ്ങളാണ് പുറത്തു വിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോധ്യ കേസ് വിധി വരാനിരിക്കെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. ഏഴ് അംഗങ്ങളുളള സംഘമാണ് പ്രധാനമായും ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന Read More …

ഡ​ല്‍​ഹി​യി​ല്‍ നീ​തി തേ​ടി “നീ​തി​പാ​ല​ക​രു​ടെ’ പ്ര​തി​ഷേ​ധം; അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. കോ​ട​തി​യി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി. അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണു പോ​ലീ​സു​കാ​രു​ടെ സ​മ​രം. ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സു​കാ​ര്‍ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ച​ത്. ക​റു​ത്ത റി​ബ​ണ്‍ Read More …

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വായുമലിനീകരണ വിഷയത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിലെ അംഗങ്ങളാണ് Read More …