ഉന്നയിച്ചത് ചോദ്യങ്ങള്‍ മാത്രമെന്നു രാഹുല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിലെ പ്രസംഗത്തില്‍ ഉന്നയിച്ചതെന്നും ഇപ്പോഴും ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി കുംഭകോണത്തില്‍നിന്ന് ഒളിക്കാനായി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുമെന്നും വിദേശകാര്യമന്ത്രാലയത്തിനായുള്ള പാര്‍ലമെന്‍ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യയുടേത് ആഭ്യന്തര പ്രശ്നമാണെന്നാണ് തന്‍റെ മാതൃവിദ്യാലയമായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ Read More …

രാഹുലിന്റെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

ബംഗളുരു: കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി“ലണ്ടന്‍ മണ്ണില്‍നിന്ന്‌ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. എന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ല. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ചിലരുടെ നിരന്തരമായ Read More …

ഐ.എസ്.എല്‍:ബംഗളുരു എഫ്.സി ഫൈനലില്‍

ബംഗളൂരു: ഐ.എസ്.എല്‍ ഫുട്ബാളില്‍ ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമിഫൈനല്‍ മല്‍സരത്തില്‍ മുംബൈ സിറ്റിയെ പെനല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി ഫൈനലില്‍.മല്‍സരം 2-2 സമനിലയിലായതോടെ പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. എട്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്കാണ് ബംഗളുരുവിന്റെ വിജയം.കളിയുടെ നിശ്ചിത സമയത്ത് മുംബൈ സിറ്റി 2-1ന് വിജയിച്ചിരുന്നു.എന്നാല്‍ ആദ്യ പാദത്തില്‍ ബംഗളൂരു 1-0ന് ജയിച്ചതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 Read More …

രാഹുല്‍ ഗാന്ധിയുടെ സഭാംഗത്വം: രണ്ടും കല്പിച്ചു ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതി മുന്പാകെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത്. ശിശുപാല വധത്തിന് തയാറെന്നും നിയമത്തിന്‍റെ കൈകള്‍ Read More …

എക്സ്പ്രസ് വേ കേരളത്തിലേക്കും ബന്ധിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

മാണ്ഡ്യ: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് Read More …

വിമാനത്തിലെ ബാത്ത്റൂമില്‍ സിഗരറ്റ് വലിച്ചു; വീണ്ടും എയര്‍ ഇന്ത്യ യാത്രക്കാരന്റെ മോശം പെരുമാറ്റം

മുംബൈ: എയര്‍ ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ യാത്രക്കാരനാണ് ഇത്തവണ പ്രശ്നക്കാരനായത്. വിമാന കമ്ബനി നല്‍കിയ പരാതിയില്‍ മുംബൈ സഹര്‍ പൊലീസ് സ്റ്റേഷന്‍ രാമകാന്ത്(37) എന്നയാള്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച്‌ 11 നായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ വിമാനത്തിലെ ബാത്ത്റൂമില്‍ കയറി പുകവലിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിമാനയാത്രയില്‍ പുകവലി Read More …

ത്രിപുരയില്‍ നിയമവാഴ്‌ച സമ്ബൂര്‍ണമായി തകര്‍ന്നു; ബിജെപി അക്രമത്തിന്‌ പൊലീസ്‌ പിന്തുണ: എളമരം കരീം

ന്യൂഡല്‍ഹി > ത്രിപുരയില്‍ നിയമവാഴ്ച സമ്ബൂര്‍ണമായി തകര്‍ന്ന സാഹചര്യമാണുള്ളതെന്ന് എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസ് നിഷ്ക്രിയമാണ്. ആക്രമണത്തിന് ഇരയായവരുടെ പേരിലാണ് കേസുകള്‍ എടുക്കുന്നത്. Read More …

രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകളില്ലാതെ ആരോപണം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌ത ആരോപണത്തില്‍ കഴമ്ബില്ലെന്ന് കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ Read More …