രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ 32 തവണ പാചകവാതക വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ 32 തവണ പാചകവാതക വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തിനിടെ സിലിണ്ടറിനു 350 രൂപയോളമാണ് വര്‍ധിപ്പിച്ചത്. അതേസമയം, നിര്‍ത്തലാക്കിയ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നല്‍കിയില്ല.
