‘മതം കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ 2024 ഇലക്ഷനില്‍ പാഠം പഠിപ്പിക്കണം’ സ്റ്റാലിന്‍

മുസ്ലിംലീഗ് സമ്മേളനത്തില്‍ മലയാളത്തില്‍ പ്രസംഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുസ്ലിം ലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്നും ഇനിയും വിളിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം തമിഴില്‍ പറഞ്ഞപ്പോള്‍ പ്രസംഗത്തിന്റെ അവസാനമാണ് അദ്ദേഹം മലയാളത്തില്‍ സദസ്സിനോട് സംവദിച്ചത്. ‘മതം കൊണ്ട് നമുക്കിടയില്‍ വെറുപ്പ് പടര്‍ത്താന്‍ നോക്കുന്നവരുണ്ട്. 2024 ലെ ഇലക്ഷന്‍ അവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ്. Read More …

ചാണകം, ഗോമൂത്രം വാണിജ്യവല്‍ക്കരണത്തിന് പ്രോത്സാഹനം, ഗോശാലകള്‍ക്ക് ധനസഹായം; നീതി ആയോഗ് ശുപാര്‍ശ

ന്യൂഡല്‍ഹി: ഗോശാലകള്‍ക്ക് മൂലധനസഹായം നല്‍കണമെന്നും ചാണകത്തിന്റെ ഗോമൂത്രത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന് പ്രോത്സാഹനം നല്‍കണമെന്നും നിതി ആയോഗ് സമിതിയുടെ ശുപാര്‍ശ. ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച്‌ കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം. കൂടാതെ, നിതി ആയോഗ് അംഗം രമേഷ് ചന്ദിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് എല്ലാ ഗോശാലകളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഒരു പോര്‍ട്ടല്‍ സ്ഥാപിക്കാനും Read More …

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ആരംഭിക്കാനിരിക്കേ പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തില്‍ തെളിയുന്നത് എന്നാണ് സൂചന.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു Read More …

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 41,500 കോടിയുടെ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍

ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവ ഭരണ നിര്‍വഹണം, സമയബന്ധിത നടപ്പാക്കല്‍ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി യുടെ യോഗത്തില്‍ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒമ്ബതു പദ്ധതികളില്‍ മൂന്നെണ്ണം റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തില്‍ നിന്നും രണ്ടു പദ്ധതികള്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുമാണ്. വൈദ്യുതി മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം, Read More …

തൃണമൂല്‍ ബി.ജെ.പി വിജയം ഉറപ്പാക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ബി.ജെ.പി അധികാരത്തിലെത്തുന്നത് ഉറപ്പാക്കാനാണ് മേഘാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സമാനമായ മത്സരം ഗോവയിലും അവര്‍ നടത്തുകയും ബി.ജെ.പിയെ സഹായിക്കുകയും ചെയ്തതാണ്. അക്രമവും അഴിമതിയുമാണ് ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ മുഖമുദ്ര. മേഘാലയയില്‍ മല്‍ക്കി മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണ്. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയോട് ചോദിച്ചു. അദാനിയുടെ Read More …

തുര്‍ക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും സഹായമെത്തിക്കാന്‍ ഇന്ത്യ; സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരന്‍

ന്യൂഡല്‍ഹി: സിറിയയ്‌ക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സിറിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയ്‌ക്ക് വ്യോമസേന വൈദ്യ സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സഹായ വസ്തുക്കള്‍ സൗജന്യമായി എത്തിക്കാമെന്ന് വിമാനകമ്ബനി ആയ ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് Read More …

സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനി‍വിവാഹം ‍ഫിബ്രവരി 9ന് രാജസ്ഥാനില്‍

ന്യൂദല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം ഫിബ്രവരി 9ന് രാജസ്ഥാനില്‍ നടക്കും. രാജസ്ഥാനിലെ നാഗോര്‍ ജില്ലയിലെ ഖിംസാര്‍ കോട്ടയാണ് വേദി. 500 വര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ട. വിദേശത്തുള്ള അര്‍ജുന്‍ ബല്ലയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം 2021 ഡിസംബറില്‍ നടന്നിരുന്നു. ഒരു അഭിഭാഷകയാണ് ഷാനെല്ലെ ഇറാനി. മുംബൈയിലെ ഗവ. ലോ Read More …

ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പി, തിരിച്ചു പിടിക്കാന്‍ സി.പി.എം : ത്രിപുരയില്‍ പോര് മുറുകി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പിയും നഷ്ടമായ ഭരണം തിരിച്ചു പിടിക്കാന്‍ സി.പി.എമ്മും എല്ലാ തന്ത്രങ്ങളുമായി പ്രചാരണം ശക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് പ്രചാരണം നടത്തുമ്ബോള്‍ ബി.ജെ.പി അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങി വലിയൊരു താരപ്രചാരകരുടെ സംഘമാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തെത്തുന്നത്. രാഹുല്‍ Read More …