അദാനി: മോദിക്കു ഭയമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരമാവധി ശ്രമിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി വിഷയത്തിലെ അഴിമതിയെക്കുറിച്ച്‌ പാര്‍ലമെന്‍റിലെ ചര്‍ച്ചയെ സര്‍ക്കാര്‍ ഭയക്കുകയാണ്.കോടീശ്വരനായ വ്യവസായിയുടെ പിന്നിലെ ശക്തി എന്താണെന്നു രാജ്യം അറിയണമെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു. ലക്ഷക്കണക്കിനു കോടിയുടെ അഴിമതി നടന്നു. രാജ്യത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരാള്‍ തട്ടിയെടുത്തു. ലക്ഷങ്ങളുടെയും കോടികളുടെയും Read More …

ഒരു ഭരണഘടനാ സ്ഥാപനവും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി

ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം നടത്തിയത്. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. 2248 ഹര്‍ജികളാണ് നിലവില്‍ ഗവര്‍ണറുടെ മുന്നില്‍ പരിഗണനയിലുള്ളത്. മൂന്ന് മാസത്തിനകം ഈ ദയാഹര്‍ജികളില്‍ തീരുമാനം എടുക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി Read More …

ഹലികോപ്റ്റര്‍ ഫാക്ടറി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; സായുധ സേനയ്ക്കായി ആധുനിക തേജസ്

ബാംഗഌര്‍: പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി, തുമക്കൂറുവിലെ എച്ച്‌എഎല്‍ ഹെലികോപ്റ്റര്‍ ഫാക്ടറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 2016ല്‍ പ്രധാനമന്ത്രി നരരേന്ദ്രമോദിയാണ് ഇതിന്റെ തറക്കല്ലിട്ടത്. ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വര്‍ദ്ധിപ്പിക്കുന്ന പുതിയ സമര്‍പ്പിത ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്റ്റര്‍ ഫാക്ടറിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രമായ ഈ ഹെലികോപ്റ്റര്‍ ഫാക്ടറി, തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ Read More …

ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണെന്നും അ്‌ദ്ദേഹം പറഞ്ഞു. പെട്രോള്‍ – ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം Read More …

ഹരിത ഊര്‍ജോപയോഗത്തിന് ഇന്ത്യ നേതൃത്വം നല്‍കും

ന്യൂഡല്‍ഹി: ജി 20 ഇന്ത്യ എനര്‍ജി വീക്ക് (ഐഇഡബ്ല്യു) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജി 20 അദ്ധ്യക്ഷതയ്‌ക്ക് കീഴില്‍ നടക്കുന്ന പ്രധാന യോഗമാണ് ഇന്ത്യ എനര്‍ജി വീക്ക്ഫെബ്രുവരി 6 മുതല്‍ 8 വരെ ബംഗളൂരുവില്‍ വച്ചാണ് യോഗം നടക്കുക. ത്രിദിന യോഗത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഉള്‍പ്പെടെ 34 രാജ്യങ്ങളിലെ ഊര്‍ജ മന്ത്രിമാരുടെയും 30,000 Read More …

 ജഡ്‌ജിനിയമനത്തില്‍ കേന്ദ്രത്തിന്‌ താക്കീത്‌

ന്യൂഡല്‍ഹി ജഡ്ജിമാരുടെ സ്ഥലംമാറ്റ കാര്യത്തില് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് താക്കീത് നല്കി സുപ്രീംകോടതി. ‘ഹൈക്കോടതി ജഡ്ജി സ്ഥലംമാറ്റത്തില് സെപ്തംബറിലും നവംബറിലുമായി 10 ശുപാര്‍ശ കൈമാറി. കേന്ദ്രം ഇനിയും തീരുമാനമെടുക്കാത്തത് തെറ്റായ സന്ദേശം നല്കുന്നു. കാലതാമസം കൊളീജിയത്തിന് അംഗീകരിക്കാനാകില്ല. അതീവഗുരുതരമായ വിഷയമാണിത്. കടുത്ത നടപടിയെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. അത് നിങ്ങള്‍ക്ക് ഒട്ടും Read More …

കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുല്‍ ഗാന്ധി

ഭീകരാക്രമണ ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുല്‍ കത്ത് നല്‍കി. കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരില്‍ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തില്‍ അവരെ തരികെ എത്തിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ Read More …

ശ്രീലങ്കയുടെ 75-ാം സ്വതന്ത്ര്യ ദിനാഘോഷം; ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ശ്രീലങ്കയുടെ ഇത്തവണത്തെ സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും. ഫെബ്രുവരി നാലിന് ഗല്ലേഫേസ് ഗ്രീനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റു രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താനില്‍ നിന്ന് വിദേശകാര്യ സഹമന്ത്രി Read More …