എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്കോളര്‍ഷിപ്പ് ഇല്ല ; ഉത്തരവിറക്കി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി : എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍ . ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പില്‍ Read More …

നയതന്ത്ര സ്വര്‍ണക്കടത്ത്: കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാനാകില്ല

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡി അപേക്ഷ പരിഗണിച്ച സുപ്രീംകോടതി പ്രതികൂല നിരീക്ഷണങ്ങള്‍ നടത്തി. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ വിചാരണ പുറത്തേക്കു മാറ്റാനാകില്ല. ഈ വാദം അംഗീകരിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലും സമാന ആവശ്യമുയരും. അസാധാരണ സാഹചര്യങ്ങളില്‍ Read More …

എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി‍

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി വീണ്ടും കശ്മീരിനെക്കുറിച്ചുള്ള വിവാദപ്രസ്താവനയുമായി രംഗത്ത്. കശ്മീരിലേക്ക് എത്രയൊക്കെ പട്ടാളക്കാരെ അയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന. വാസ്തവത്തില്‍ കശ്മീരിനെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത ശേഷം കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2018ല്‍ 417 Read More …

അമിത്‌ ഷായുടെ വിവാദ പരാമര്‍ശം: തെരഞ്ഞെടുപ്പ്‌ കമീഷന്‍ നടപടിയെടുക്കണം

ന്യൂഡല്ഹി: ഗുജറാത്ത് വംശഹത്യയെ പ്രശംസിച്ചുള്ള അമിത്ഷായുടെ വിവാദപ്രസംഗത്തില്‍ പ്രതിഷേധം ശക്തമായി. പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ‘2002-ല്‍ കുഴപ്പക്കാരെ പാഠം പഠിപ്പിച്ചു ’എന്നായിരുന്നു അമിത്ഷായുടെ വിവാദ പരാമര്‍ശം. ഇത് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും പെരുമാറ്റച്ചട്ട ലംഘനമാണെന്നും മുന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു. അമിത്ഷായുടേത് അങ്ങേയറ്റം ആക്ഷേപകരമായ Read More …

സ്വര്‍ണക്കടത്ത് കേസ്; തുടര്‍വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസിന്റെ തുടര്‍വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യംചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം.ശിവശങ്കറും നിലപാടെടുത്തിരുന്നു. അസാധാരണ സന്ദര്‍ഭത്തില്‍ മാത്രമാണ് വിചാരണ മാറ്റുകയെന്നും ഈ കേസില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്നുമാണ് കേരളത്തിന്റെ വാദം. ഉന്നതര്‍ക്കെതിരെ സ്വപ്ന നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദവും Read More …

ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്ബോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ Read More …

വി.സി നിയമനം; ഗവര്‍ണറുടെ നിലപാടിന് ബലം പകര്‍ന്ന് സുപ്രീംകോടതി വിധി

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സജി ഗോപിനാഥിനെയും ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ ഡോ. പി.എം. മുബാറക് പാഷയെയും വൈസ് ചാന്‍സലര്‍മാരായി നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ നിലപാടിന് ബലംപകര്‍ന്ന് ഉത്തരാഖണ്ഡിലെ എസ്.എസ്.ജെ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ സുപ്രീംകോടതി വിധി. സര്‍വകലാശാലയുടെ പ്രഥമ വി.സിയെ നിയമിക്കുന്നതിന് യു.ജി.സി ചട്ടങ്ങള്‍ പാലിക്കേണ്ടതില്ല എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്‍മോറയിലെ എസ്.എസ്.ജെ Read More …

മുഖ്യമന്ത്രിയ്‌ക്കെതിരെ പിടിമുറുക്കാന്‍ ഗവര്‍ണര്‍; രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തയച്ചു, നടപടി വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ച്‌ സൂചിപ്പിച്ച്‌ രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ചട്ടം ലംഘിച്ചതായും വിദേശയാത്രയ്‌ക്ക് പോകുമ്ബോള്‍ പകരം ആര്‍ക്കാണ് ചുമതലയെന്നോ പത്ത് ദിവസത്തെ വിദേശ സന്ദര്‍ശനത്തെക്കുറിച്ചോ തന്നെ അറിയിച്ചില്ല എന്നും മന്ത്രിമാരും ഇക്കാര്യം അറിയിച്ചില്ലെന്നും സൂചിപ്പിച്ചാണ് രാഷ്‌ട്രപതിയ്‌ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ Read More …