രാമസേതു സംരക്ഷിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും സംരക്ഷിക്കുമെന്നും സൂപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാമൂഹ്യസാമ്ബത്തിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയില്‍ Read More …

ലോകസഭ പിരിഞ്ഞു; അവിശ്വാസം പരിഗണിച്ചില്ല

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. അന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: മുന്നറിയിപ്പുമായി സൗദ്യ അറേബ്യ

റിയാദ്: ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തഭന്നെ തങ്ങളും പ്രകോപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ആണവായുധം നിര്‍മ്മിക്കണമെന്ന് സൗദിക്ക് ആഗ്രഹമില്ല, എന്നാല്‍ ഇറാന്‍ ആണവായുധം ഉണ്ടാക്കി പ്രകോപനം സൃഷ്ടിച്ചാല്‍ ആണവായുധം നിര്‍മ്മിക്കാന്‍ മടിക്കില്ലെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് നല്‍കി. സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് രാജകുമാരന്‍ ഇറാന് മുന്നറിയിപ്പ് Read More …

തേനി കാട്ടുതീയില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു ; മരണസംഖ്യ പതിമൂന്ന്

കട്ടപ്പന: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയവരില്‍ ഒരാള്‍ കൂടി മരിച്ചു. ഈറോഡ് സ്വദേശി കണ്ണന്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ Read More …

ഇടത് മതേതര ചേരിക്ക് സി.പി.എം നീക്കം, പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ഇടതുപക്ഷ നീക്കം. ഹൈദരാബാദില്‍ ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മതേതര പാര്‍ട്ടികളുടെ സംയുക്ത വേദിയുണ്ടാക്കാനാണ് നീക്കം. കോണ്‍ഗ്രസ്സ് ഇതര മതേതര പാര്‍ട്ടികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചതായാണ് യു .പി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്ര മോഡല്‍ Read More …

മുരളീധരന്‍ എതിരില്ലാതെ വിജയിച്ചു

മഹാരാഷ്ട്ര : ബിജെപി ദേശീയസമിതി അംഗം വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ പിന്മാറിയതോടെ വോട്ടെടുപ്പ് ഒഴിവാകുകയായിരുന്നു. മുരളീധരന്റെ രാജ്യസഭാംഗത്വം കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുക്കും. എന്‍ഡിഎ സംസ്ഥാന ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നു ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മല്‍സരിക്കും. നിലവില്‍ രാജ്യസഭയില്‍ സ്വതന്ത്ര അംഗമാണ്. ബിഡിജെഎസ് അധ്യക്ഷന്‍ Read More …

ടി.ഡി.പി എന്‍.ഡി.എ വിടും; വൈ.എസ്.ആറിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ

ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി നാളെ ലോക്സഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനും പാര്‍ട്ടി തീരുമാനിച്ചു. എന്‍.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എന്‍.ഡി.എ വിടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. Read More …

തോല്‍വി അപ്രതീക്ഷിതം,അമിതവിശ്വാസം വിനയായി- യോഗി ആദിത്യനാഥ്

ലഖ്നൗ: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമിത ആത്മവിശ്വാസമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു എസ്പി- ബിഎസ്പി കൂട്ടുകെട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ വീഴ്ച്ച പറ്റി.ജനഹിതം മാനിക്കുന്നതായും ബിജെപിയുടെ തോല്‍വിക്കിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി വിശകലനം ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ Read More …