ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചതായി സ്പെഷല്‍ ഡിജി

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചതായി സ്പെഷല്‍ ഡിജി ഡി.എം. അശ്വനി. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് നക്സലുകളെ നേരിട്ടത്.

ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന്​ അനധികൃത വായ്​പ എടുത്ത്​ തട്ടിപ്പ്​ നടത്തിയ റോ​േട്ടാമാക്​ ഉടമ വിക്രം കോത്താരിയെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തു. ബാങ്കുകളില്‍ നിന്ന്​ 800 കോടി രൂപ വിക്രം കോത്താരി വായ്​പ​ എടുത്തുവെന്നാണ്​ റിപ്പോര്‍ട്ട്​. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലേക്ക്​ കൊണ്ടുപോയി. അലഹബാദ്​ ബാങ്ക്​, ബാങ്ക്​ ഒാഫ്​ ഇന്ത്യ, ബാങ്ക്​ ഒാഫ്​ ബറോഡ, ഇന്ത്യന്‍ Read More …

റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായി ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയര്‍ പങ്കാളിയാകുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഒരാഴ്ച ട്രംപ് ജൂനിയര്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് വിവരം. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ട്രംപ് ടവര്‍ എന്ന് Read More …

ബാഫ്ത പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ത്രീ ബില്‍ ബോര്‍ഡ്സ് മികച്ച ചിത്രം

ലണ്ടന്‍: 2018ലെ ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഒാഫ് ഫിലിം ആന്‍റ് ടെലിവിഷന്‍ ആര്‍ട്ട്സ്) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ മാക് ഡോണന്‍റെ ത്രീ ബില്‍ ബോര്‍ഡ് ഒൗട്ട് സൈഡ് മിസോരി മികച്ച ചിത്രം. ഇതിനൊപ്പം അഞ്ച് അവാര്‍ഡുകളും ചിത്രം നേടി. ഗാരി ഒാള്‍ഡ് മാനാണ് മികച്ച നടന്‍. ഡാര്‍ക്കെസ്റ്റ് ഹൗറില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് ഗാരിയെ Read More …

ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടല്‍ ; ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച പൂഞ്ചിലെ കര്‍മാറയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയ സമയത്തായിരുന്നു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. നുഴഞ്ഞു കയറ്റം കണ്ടെത്തിയുടന്‍ സൈന്യം നടപടി സ്വീകരിച്ചിരുന്നു. പാക്ക് വെടിവെയ്പ്പില്‍ സൈനികന് പരിക്കേറ്റിരുന്നു. Read More …

പിഎന്‍ബി തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും

ന്യൂഡല്‍ഹി: കൂടുതല്‍ പേര് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ കുടുങ്ങാന്‍ സാധ്യത. അറസ്റ്റിലായവരെ കൂടാതെ മറ്റു പിഎന്‍ബി ഉദ്യോഗസ്ഥരിലേക്കും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടേയും അടുപ്പക്കാരിലേക്കുമാണ് അന്വേഷണം നീളുന്നത്. അതിനിടെ, മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും നീരവിനെ പിടികൂടാന്‍ സിബിഐ സന്ദേശം കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് രാജ്യത്താകെ 49 ഇടങ്ങളില്‍ തുടരുകയാണ്. പിഎന്‍ബി തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ Read More …

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്കായി സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തതില്‍ സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം. ഹിന്ദു എക്താ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കുട്ടിയെ കാണാതായതും ബലാത്സംഗം ചെയ്യപ്പെട്ടതും ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്. ക്രൂരതയ്ക്കിരയായ ആസിയ എന്ന പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. Read More …

കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി : കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫിയ ജോര്‍ജിയ, മക്കളായ ക്ലേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവരോടൊപ്പമാണ് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചത്. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദര്‍ശനം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും അക്ഷാര്‍ധ Read More …