പ്രതിമകള്‍ തകര്‍ത്തതിനെ അപലപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് മോദി ആവശ്യപ്പെട്ടു. ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തെ തുടര്‍ന്ന് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ തമിഴ്നാട്ടില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫേസ്ബുക്ക് പോസ്റ്റും പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമ തകര്‍ത്തതും വന്‍ പ്രതിഷേധങ്ങളുടെ Read More …

തമിഴ്നാട്ടില്‍ സംഘര്‍ഷാവസ്ഥ; ബിജെപി ഓഫീസിന് നേരെ ബോംബേറ്

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോയമ്ബത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോയമ്ബത്തൂരില ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയിലാണ് നാലംഗ സംഘം എത്തിയത്. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ ബിജെപി ഓഫീസുകള്‍ക്കും പെരിയാര്‍ പ്രതിമകള്‍ക്കും പോലീസ് കനത്ത് സുരക്ഷ Read More …

ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്റേയും തമിഴ്നാട്ടില്‍ പെരിയാറുടേയും പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ജാധവ്പുര്‍ സര്‍വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ത്ത നിലയിലുമാണ്. സംഭവുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ Read More …

കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാകാന്‍ കര്‍ണ്ണാടകയ്ക്കും സമയമായി; യോഗി ആദിത്യനാഥ്

ബംഗളുരു: കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാകാന്‍ കര്‍ണ്ണാടകയ്ക്കും സമയമായെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ണ്ണാടകയില്‍ ജനസുരക്ഷാ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇടതിനെയും കോണ്‍ഗ്രസിനെയും പുറത്താക്കാന്‍ കഴിഞ്ഞെങ്കില്‍ എനിക്ക് തോന്നുന്നത് കര്‍ണ്ണാടകയ്ക്കും അതുതന്നെ ചെയ്യാന്‍ സമയമായെന്നാണ്, യോഗി കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിട്ട് 59 സീറ്റുകളില്‍ 35 സീറ്റുകള്‍ Read More …

വിദഗ്ധ ചികിത്സ തേടി മനോഹര്‍ പരീക്കര്‍ അമേരിക്കയില്‍

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്. ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് Read More …

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്‌.രാജ

ചെന്നൈ: ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ മാപ്പ് പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്നാണ് രാജ നല്‍കുന്ന വിശദീകരണം. നിലപാടുകളെ നിലപാടുകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജയുടെ മാപ്പ് പറഞ്ഞു കൊണ്ടുള്ള Read More …

മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിന് ലീഗ് ശ്രമിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മതേതര കക്ഷികള്‍ കരുതലോടെ നിന്നാല്‍ ബി.ജെ.പിയെ നേരിടാനാവും. ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു. മതേതര കക്ഷികള്‍ യോജിക്കാനുളള സാഹചര്യമാണിത്. ജനങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് പ്രായോഗികമായ കാര്യമല്ല. അതിനാല്‍ ഇടതുപക്ഷം നിലപാടില്‍ Read More …

വിവാഹത്തിന് പിന്നാലെ സീരിയല്‍ താരം ഇസ്ലാം മതം സ്വീകരിച്ചു

മുംബൈ: ( 06.03.2018) സഹതാരം ഷുഹൈബ് ഇബ്രാഹിമിനെ വിവാഹം ചെയ്തതിന് പിന്നാലെ പ്രമുഖ സീരിയല്‍ താരം ദീപിക കാകര്‍ ഇസ്ലാം മതം സ്വീകരിച്ചു. നടിയുടെ മതംമാറ്റത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തുവന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു 31കാരിയായ ദീപികയുടെ വിവാഹം നടന്നത്. ഷുഹൈബിന്റെ നാടായ മൗദയില്‍ ഇസ്ലാമിക Read More …