മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ മാനഭംഗത്തിന് ഇരയായ വനിതയുടെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചഹാന്റെ വസതിക്ക് പുറത്താണ് യുവതി വിഷം കഴിച്ച് ആത്മഹ്ത്യ ചെയ്യാന്‍ ശ്രമിച്ചത്.   വിഷം ഉള്ളില്‍ ചെന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗ കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ നടപടി. Read More …

വികസനത്തില്‍ മോദി ട്രംപിന് പോലും പ്രചോദനമെന്ന് യോഗി

ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നത് പ്രധാനമന്ത്രി മോഡിയുടെ വികസന മാതൃകയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ ട്രംപിന് പോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് ട്രംപിനോട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോഡി പ്രവര്‍ത്തിക്കുന്നത് പോലെ എന്നായിരുന്നു മറുപടി-യോഗി പറഞ്ഞു. ഇത് പ്രധാനമന്ത്രി മോഡിക്ക് മാത്രമല്ല, 125 Read More …

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കണമെന്ന് കേരളം

തിരുവനന്തപുരം : കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ജസ്റ്റിസ് സിരിജഗന്‍ സമിതി വിധിക്കുന്ന നഷ്ടപരിഹാരതുകയ്ക്ക് പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ച് ലക്ഷമായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയില്‍ നിന്ന് നല്‍കുന്ന ഉയര്‍ന്ന തുകയും അഞ്ച് ലക്ഷം രൂപയാണെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭീമമായ Read More …

ആദര്‍ശം കൊണ്ട് ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് വിഎസ്

കൊല്‍ക്കത്ത. ആദര്‍ശം പറഞ്ഞിരുന്നാല്‍ ബിജെപിയെ പരാജയപെ്പടുത്താനാവിലെ്ളന്നും അടവു നയത്തില്‍ കടുംപിടിത്തമല്ള, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിക്കു (സിസി) നല്‍കിയ കത്തില്‍ വി.എസ്.അച്യുതാനന്ദന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ര്ടീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാനുള്ള സ ിസി യോഗത്തിനു മുന്നോടിയായിട്ടാണു വിഎസ് കത്തു നല്‍കിയത്. ബിജെപിയെ പരാജയപെ്പടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലും സഹകരിക്കാന്‍ പാടില്ള എന്ന Read More …

ലോയയുടെ മരണം: ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്

ന്യൂഡല്‍ഹി: സി.ബി.ഐ ജഡ്ജി ആയിരുന്ന ബി.എച്ച്‌. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച്‌ കേസ് ഇനി മുതല്‍ പരിഗണിക്കുക ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസ് മുന്പ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണിത്.

അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയുടെ ഭാഗത്തുനിന്നുള്ള ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. കൃഷ്ണഗാട്ടിയിലുണ്ടായ പാകിസ്താനി റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും സൈനികനും രണ്ടു ഗ്രാമവാസികളും മരിച്ചു. ഇരുപത്തിമൂന്നുകാരനായ സിപോയി മന്ദീപ് സിങ്ങാണു മരിച്ച സൈനികന്‍. അതേസമയം, അതിര്‍ത്തിയില്‍ തുടരുന്ന വെടിവെപ്പില്‍ ബിഎസ്‌എഫ് ജവാനടക്കം നാലു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച മുതലാണ് അതിര്‍ത്തിയില്‍ Read More …

ബിഹാര്‍ മുഖ്യമന്ത്രിയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. നിലവില്‍ അദ്ദേഹത്തിനുള്ളത് ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടുത്തിടെ നിതീഷ് കുമാര്‍ നടത്തിയ ജാഥയ്ക്ക് നേരെ കല്ലേറും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനുള്ള സുരക്ഷ ഉയര്‍ത്താന്‍ തീരുമാനിച്ചത് . ബുക്‌സാര്‍ ജില്ലയില്‍ നിന്നുണ്ടായ കല്ലേറില്‍ നിരവധി Read More …

സുന്ദയുടെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി

സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എം.പിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് ദില്ലി പോലീസ് വിധേയമാക്കി. അത്യാധുനിക കുറ്റാന്വേഷണ പരിശോധനയാണ് ഫോറന്‍സിക്ക് സൈക്കോളജി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് ഈ രീതി ദില്ലി പോലീസ് അവലംബിച്ചിട്ടുള്ളത്. സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ദില്ലി Read More …