ഓഖി ; 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം, 143 ആണെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണത്തിനായി കേന്ദ്രസംഘം അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ധനസഹായം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തില്‍ 143 പേരെയാണ് കാണാതായതെന്നും, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടി ചേര്‍ത്താണ് കണക്കെന്നും, എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. അതേസമയം, ഓഖി ദുരന്തത്തില്‍ കോരളത്തില്‍ Read More …

സോഫിയ വരുന്നൂ… ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള Read More …

ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തടസപ്പെട്ടു. കുല്‍ഭൂഷന്‍ ജാദവ് വിഷയമാണ് ലോക്‌സഭയെ ശബ്ദായമാനമാക്കിയതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കുറിച്ച് നടത്തിയ പരാമര്‍ശവും കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മതേതരത്വത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമാണ് രാജ്യസഭയെ ബഹളത്തിലാക്കിയത്.   ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിറുത്തിവച്ചു. രാവിലെ Read More …

മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശം: പാര്‍ലമെന്റില്‍ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപിമാരാണ് നോട്ടീസ് നല്‍കിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ കഴിഞ്ഞ ദിവസങ്ങളിലും രാജ്യസഭ പ്രക്ഷുബ്ധമായിരുന്നു. പരാമര്‍ശത്തില്‍ നരേന്ദ്ര മോദി മാപ്പു പറ!യണമെന്ന് ആവശ്യപ്പെട്ടാണ് Read More …

ലവ് ജിഹാദ്’ ; ഹിന്ദു പെണ്‍കുട്ടികളെ നിലയ്ക്കുനിര്‍ത്താന്‍ കര്‍മ്മസേന വരുന്നു

മംഗളുരു: അന്യമതസ്തരെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ നിലയ്ക്കുനിര്‍ത്താന്‍ കര്‍മ്മസേന വരുന്നു. മതവര്‍ഗീയതയുടെ പേരില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന കര്‍ണാടകയുടെ തീരപ്രദേശത്ത് നിന്നാണ് ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. വജ്രാദേഹി മഠത്തിലെ രാജശേഖരാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കര്‍മ്മ സേന പ്രവര്‍ത്തിക്കുക. ദക്ഷിണ കന്നഡ ജില്ലയില്‍ ‘ലവ് ജിഹാദ്’ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമായി നിലക്കൊളുന്ന സാഹചര്യത്തിലാണ് ഇങ്ങനെ Read More …

പിറന്നാള്‍ ദിനത്തില്‍ കാണണമെന്ന് വാശിപിടിച്ച 107കാരിക്ക് സര്‍പ്രൈസുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 107കാരിക്ക് പിറന്നാള്‍ ദിനത്തില്‍ ഒരാഗ്രഹം, സുന്ദരനായ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കാണണമത്രെ. പിറന്നാളുകാരിയുടെ ആഗ്രഹവും അതോടൊപ്പം മുത്തശ്ശിയുടെ ഫോട്ടോയുമായി കൊച്ചുമകള്‍ ദിപാലി രാഹുല്‍ ഗാന്ധിക്ക് ട്വീറ്റ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മുത്തശ്ശിക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയും എത്തി. ‘പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശിയോട് എന്റെ Read More …

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്ത്

മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന Read More …

വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയായി വിജയ്രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുു. പകല്‍ പതിനൊന്നരയോടെ ഗാന്ധിനഗറിലെ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ് നടന്നത്. ഇത് രണ്ടാം തവണയാണ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, നിതീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകം ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു Read More …