രാഷ്ട്രീയ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരന്‍ , പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും, ഈ തീരുമാനം അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുകയാണെന്നും , രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. Read More …

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു

സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു,അടുത്ത തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചു.ശ്രീരാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തിൽ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമി‍ഴ്നാട്ടിലെ ജനങ്ങളെ വ‍ഴിയാധാരമാക്കാൻ താനില്ലെന്ന് രജനികാന്ത് പറഞ്ഞു.നിലവിലെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കൊളളയടിക്കുകയാണ്.പാർട്ടി രൂപവത്ക്കരിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നം അടുത്തറിയുമെന്നും രജനി Read More …

പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍

ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത് മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ Read More …

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ എഴുത്തുക്കാരന്‍

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ കെഎസ് ഭഗവാന്‍. നമ്മുടെ ഭരണഘടന മഹത്തരമാണ്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ രാജ്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്നീ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം മുപ്പതാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.     സ്വന്തം ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച രാമനെയല്ല, മറിച്ച്‌ ഹൈന്ദവകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം Read More …

മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ പണിതുടങ്ങി

ബറേലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്‌സഭ അംഗീകരിച്ചതിനു പിന്നാലെ വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനൊപ്പം ഉണരാന്‍ വൈകിയതിനു മൊഴി ചൊല്ലിയ വനിതയുടെ ദുരവസ്ഥയും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പരാമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. Read More …

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പിടിയില്‍ ഉപരാഷ്ട്രപതിയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പ് പരസ്യങ്ങളുടെ പിടിയില്‍ താനും പെട്ടുപോയിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അമളി പറ്റിയതെന്നും, ഇടപാടിനെ തുടര്‍ന്ന് 1230 രൂപ തനിക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. തെറ്റിധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് രാജ്യസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ‘ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത Read More …

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞെന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 201617 വര്‍ഷത്തില്‍ ആഭ്യന്തര സേവന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ധനനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 201617 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്നാണ് അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കിയത്. അതേസമയം Read More …

കോണ്‍ഗ്രസ് എം.എല്‍.എ തല്ലി, വനിതാ പൊലീസ് തിരികെയും തല്ലി

ശിംല: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് വനിതാ എം.എല്‍.എ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ തല്ലി. അടികൊണ്ട പൊലീസുകാരി ഒട്ടും താമസിക്കാതെ എം.എല്‍.എയെ തിരികെ തല്ലുകയും ചെയ്തു. ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ അനന്തരവളും കോണ്‍ഗ്രസ് നിയമസഭാംഗവുമായ ആശാ കുമാരിയാണ് പൊലീസുകാരിക്ക് അടികൊടുത്ത് തിരികെ വാങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി എത്തിയ Read More …