മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ബില്‍ രാഷ്ട്രീയപ്രേരിതമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ബില്ലില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ് Read More …
