ഭഗവാന്റെ പേരില്‍ ബിജെപി കളിക്കുന്നത് രാഷ്ട്രീയ നാടകം; വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ് രംഗത്ത്

പട്‌ന: ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ ഭഗവാന്‍ രാമന്‍ ബിജെപിയെ ശിക്ഷിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിജെപി നേതാക്കള്‍ തുടരെ വിവാദ പ്രസ്താവന നടത്തുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി ലാലു രംഗത്തെത്തിയത്. ഭഗവാന്‍ രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തികച്ചും തെറ്റും അധാര്‍മ്മികവുമാണെന്ന് പറഞ്ഞ യാദവ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വെറുതെ വിട്ടില്ല. Read More …

രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കടമ യോഗി

അയോധ്യ: രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തെന്റ കടമയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമജന്മഭൂമിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായി ഇതില്‍ വിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് അതിനെ എതിര്‍ക്കാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിലെ എല്ലാ പ്രദേശങ്ങളുടെയും വികസനം നടപ്പിലാക്കുക എന്നതാണ് തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ Read More …

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു പുറത്ത്

ന്യഡെല്‍ഹി: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലോക പത്താം നന്പര്‍ താരം ചെന്‍ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 1721, 2123. കഴിഞ്ഞ മാസം ജപ്പാന്‍ ഓപ്പണില്‍ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

ആരുഷി വധം ; രാജേഷ് തല്‍വാറും നൂപുറും ജയില്‍മോചിതരായി

ഉത്തര്‍പ്രദേശ്: അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ ആരുഷിയുടെ മാതാപിതാക്കള്‍ രാജേഷ് തല്‍വാറും നൂപുറും ജയില്‍മോചിതരായി. വ്യാഴാഴ്ചയാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതെങ്കിലും വിധിപകര്‍പ്പ് എത്താതിരുന്നതിലാണ് ജയില്‍ മോചനം വൈകിയത്. യുപിയിലെ ദസ്‌ന ജില്ലയിലായിരുന്നു ദമ്പതികളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരായ ആരോപണം Read More …

ജനരക്ഷാ മാര്‍ച്ച് പരാജയം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പിയുടെ ജനരക്ഷാ മാര്‍ച്ച് പരാജയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ആര്‍.എസ്.എസ് അക്രമങ്ങള്‍ കൊണ്ട് സി.പി.എമ്മിനെ പേടിപ്പിക്കാനവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അക്രമങ്ങള്‍ക്കെതിരെ നാളെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. അഴിമതി ആരോപണങ്ങളില്‍ നിന്ന് മകന്‍ ജെയ്ഷായെ രക്ഷിക്കാന്‍ അമിത് ഷാ ശ്രമിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. ജെയ്ഷായുടെ സ്വത്ത് Read More …

ബീഹാര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി

പാറ്റ്‌ന: എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാര്‍ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്‌ബോള്‍ രാജ്യത്തെ ഏറ്റവും വികസനം നേടിയ സംസ്ഥാനമായി ബീഹാര്‍ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാറ്റ്‌ന സര്‍വകലാശാലയുടെ നൂറാം വാര്‍ഷികാഘോഷ Read More …

‘സന്തോഷിക്കാന്‍ പേടിയാവുന്നു’ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

ഹൈദരാബദ്: എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് 21 കാരിയായ മോണിക്ക തന്റെ ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ജീവനൊടുക്കിയത്. ‘ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ Read More …

യുപിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കുന്നു

ലഖ്‌നൗ:യു പിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ബസുകളുടെ നീലനിറം മാറ്റി കാവി അണിയച്ചതിനു പിറകെയാണ് മുഴുവന്‍ കാര്യങ്ങളിലും കാവി നിറം അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ ടവല്‍ ഉള്‍പ്പെടെയുള്ളവ കാവി നിറത്തിലുള്ളതാണ്. ഇനിമുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകളുമെല്ലാം കാവിനിറത്തില്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. Read More …