മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. സോണിയ ഗാന്ധിയെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നതിലും, നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിലും , പാര്‍ലമെന്‍റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ തുടരുന്ന സാഹചര്യത്തിലുമാണ് രാഹുലിന്‍റെ പ്രതികരണം. നാട്ടുരാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു.സ്വേച്ഛാധിപതികള്‍ക്കെതിരെ എങ്ങനെ പോരാടണമെന്ന് പ്രതിപക്ഷത്തിനറിയാമെന്നും അദ്ദേഹം Read More …

വിചാരണ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നേരിട്ടിടപെടും – സുപ്രീം കോടതി

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരെ വിട്ടയക്കാന്‍ നടപടി എടുക്കാത്ത യു.പി. സര്‍ക്കാരിനോട് വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ നിങ്ങളെ കൊണ്ട് കഴിയില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. വിചാരണ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം.എം Read More …

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ശിവകാശിയ്ക്ക് സമീപം അയ്യമ്പട്ടി ഗ്രാമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് തൂങ്ങിമരിച്ചത്. പടക്കനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്ന കണ്ണന്‍- മീന ദമ്പതികളുടെ മകളാണ് ഇന്നലെ വൈകീട്ട് മരിച്ചത്. തമിഴ്നാട്ടില്‍ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് എത്തിയതിന് പിന്നാലെ വീട്ടിലെ മുറിയുടെ വാതില്‍ അടച്ച് Read More …

5ജി സ്‌പെക്ട്രം ലേലം; ആദ്യദിനം പൂര്‍ത്തിയായി, വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍

യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെര്‍ട്‌സ് സ്‌പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്.മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാര്‍തി മിത്തലിന്റെ ഭാരതി എര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് , വോഡഫോണ്‍ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും Read More …

കുല്‍ഗാമില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; പ്രദേശത്തെ സുരക്ഷ കര്‍ശ്ശനമാക്കി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുല്‍ഗ്രാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. ബ്രായ്ഹാര്‍ഡ് കത്പോര മേഖലയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരസംഘടനയാണെന്ന് വ്യക്തമായിട്ടില്ല. Read More …

സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ടിനെതിരെ പരാതി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷന്‍ കിംഗ് രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചിത്രങ്ങള്‍ നിറഞ്ഞു. ഇപ്പോഴിതാ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്‍വീറിനെതിരെ മുംബൈ പൊലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്.രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ Read More …

ജനങ്ങള്‍ക്ക് വേണ്ടി ശബ്‌ദിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു: എ എ റഹീം എം പി

ജനങ്ങള്‍ക്ക് വേണ്ടി ശബ്‌ദിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന്‌ എ എ റഹീം എം.പി . അടിച്ചമര്‍ത്താനാകില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും റഹീം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്‌ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ Read More …

ഡൽഹിയിൽ വൻ സംഘർഷം, രാഹുൽ ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നിൽ കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ്. Read More …