പിഎസ്‌സി പരീക്ഷകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. നിലവിലെ പാറ്റേണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമക്കേട് നടത്താന്‍ അവസരം നല്‍കുന്നതാണെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പി എസ് സി ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ഹാളിലെ സീറ്റിംഗ് പാറ്റേണില്‍ മാറ്റം കൊണ്ടു വരണമെന്നും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് ഹാളില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ Read More …

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഡല്‍ഹി പോലീസില്‍ അവസരം; നവംബര്‍ 13 വരെ അപേക്ഷിക്കാം

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്. പ്രായം: അപേക്ഷകര്‍ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. 2019 ജൂലായ് ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നുള്ള പ്ലസ്ടു വിജയം. അപേക്ഷകര്‍ക്ക് Read More …

എം.ജി. സര്‍വകലാശാല ; എസ്.സി.എം.എസില്‍ അപേക്ഷ ക്ഷണിച്ചു

കളമശ്ശേരി: എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനോടെയുള്ള ബി.എസ്‌സി. (ബോട്ടണി ആന്‍ഡ് ബയോ ടെക്‌നോളജി), എം.എസ്‌സി. മോളിക്യുലര്‍ ബയോളജി ആന്‍ഡ് ജെനെറ്റിക്സ് എന്‍ജിനീയറിങ്‌ എന്നീ കോഴ്‌സുകളിലേക്ക് എസ്.സി.എം.എസ്. സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് അപേക്ഷകള്‍ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റിയുടെ നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളമശ്ശേരിയിലെ എസ്.സി.എം.എസ്. അഡ്മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. 0484 262800, 9847065069. www.scmsgroup.org/sstm

ഫാക്ടില്‍ വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്‌ട്) വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, എച്ച്‌.ആര്‍., മെറ്റീരിയല്‍സ്, ലീഗല്‍) 10, അസിസ്റ്റന്റ് കമ്ബനി സെക്രട്ടറി 1, മെഡിക്കല്‍ ഓഫീസര്‍ 1, ഡെപ്യൂട്ടി, അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്) 12, ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍, ഹിന്ദി) 13, Read More …

അണ്ണാ സര്‍വകലാശാലയില്‍ യു.ജി., പി.ജി. പ്രവേശനം; ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

അണ്ണാ സര്‍വകലാശാല വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ., ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളിലേക്കും ഗവേഷണത്തിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടാതെ, പ്രവാസികള്‍ക്കും വിദേശികളായ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദകോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടു വര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരിക്കണം. ഗവേഷണത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയത്തില്‍ ബിരുദാനന്തരബിരുദം നിര്‍ബന്ധമാണ്. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ annauniv.edu വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി – Read More …

എം ബി ബി എസ്, ബി ഡി എസ്, പി ജി സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു; 540ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി അവസരം

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആയതോടെ ഈ അധ്യയന വര്‍ഷം തന്നെ എം.ബി.ബിഎസ്, പി.ജി, ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും Read More …

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്തില്ല

തിരുവനന്തപുരം: നേരത്തെ നടത്തി വന്നിരുന്നതുപോലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. ഇരു പരീക്ഷകളും ഒരുമിച്ച്‌ നടത്തുന്നതിന് 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 66 വി.എച്ച്‌.എസ്.ഇ. സ്‌കൂളുകളിലും സൗകര്യക്കുറവുണ്ട്. ഈ Read More …

സൗദി അറേബ്യയില്‍ നഴ്‌സ്‌ ഒഴിവ്

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്‌കൈപ്പ് അഭിമുഖം നടത്തും. അഭിമുഖത്തില്‍ താല്‍പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയില്‍ അപേക്ഷിക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.inഫോണ്‍-0471-2329440/41/42/43/45.